കോന്നി കണ്ണൻ ഇനി കൊച്ചയ്യപ്പൻ

 

ആനത്താവളത്തിലെ കുട്ടിയാന കണ്ണൻ ഇനി കൊച്ചയ്യപ്പൻ എന്ന പേരിൽ അറിയപ്പെടും.
കോന്നിയുടെ ചരിത്രത്തിന്റെ ഭാഗമായിരുന്ന അയ്യപ്പൻ ആനയുടെ സ്മരണാർഥം മന്ത്രി എ.കെ.ശശീന്ദ്രനാണ് കുട്ടിയാനയ്ക്ക് കൊച്ചയ്യപ്പൻ എന്ന പേര് ഔദ്യോഗികമായി നൽകിയത്….

കെ.യു.ജനീഷ് കുമാർ എംഎൽഎ, കലക്ടർ ഡോ.ദിവ്യ എസ്.അയ്യർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം ആനത്താവളത്തിലെത്തിയ മന്ത്രി കുട്ടിയാനയെ കണ്ട് നാമകരണ ചടങ്ങ് നടത്തുകയായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ സീതത്തോട് വനത്തിൽനിന്നു കൂട്ടംതെറ്റിയ നിലയിൽ വനംവകുപ്പിനു ലഭിച്ച ഒന്നര വയസ്സുള്ള ആനയാണിത്.കേരളത്തിലെ ആനകളുടെ സംരക്ഷണത്തിനായി ഏതാനും മാസങ്ങൾക്കുള്ളിൽ ആന സംരക്ഷണ സങ്കേതം ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.. കോന്നി ആനത്താവളത്തെ മാതൃകാ സ്ഥാപനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.ജയപ്രസാദ്, ഡ‍ിഎഫ്ഒ കെ.എൻ.ശ്യാം മോഹൻലാൽ തുടങ്ങിയവരും പേരിടീല്‍ ചടങ്ങിനു എത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *