2022 മാർച്ച് 16 മുതൽ, 12-13 വയസ്സിനും 13-14 വയസ്സിനും ഇടയിൽ പ്രായമുള്ളവരിലേക്ക് കൊവിഡ്-19 വാക്സിനേഷൻ വിപുലീകരിക്കാൻ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചു
60-വയസ്സിലധികം പ്രായമുള്ളവരിൽ അനുബന്ധ രോഗമുള്ളവർക്ക് മാത്രം മുൻകരുതൽ ഡോസ് എന്ന വ്യവസ്ഥ നീക്കം ചെയ്തു; 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും 2022 മാർച്ച് 16 മുതൽ കോവിഡ് വാക്‌സിന്റെ മുൻകരുതൽ ഡോസിന് അർഹതയുണ്ട്
കേന്ദ്ര ഗവൺമെന്റ്, വിവിധ ശാസ്ത്ര സ്ഥാപനങ്ങളുമായി ചേർന്ന് നടത്തിയ കൃത്യമായ ആലോചനകൾക്ക് ശേഷം 12-13 വയസ്സിനും 13-14 വയസ്സിനും ഇടയിലുള്ളവർക്ക് (2008, 2009, 2010 വർഷങ്ങളിൽ ജനിച്ചവർ – അതായത് ഇതിനകം 12 വയസ്സിന് മുകളിലുള്ളവർ) 2022 മാർച്ച് 16 മുതൽ കോവിഡ്-19 വാക്സിൻ നൽകാൻ തീരുമാനിച്ചു. ഹൈദരാബാദിലെ ബയോളജിക്കൽ ഇ. ലിമിറ്റഡ് നിർമ്മിക്കുന്ന കോർബെവാക്‌സ് ആയിരിക്കും കൊവിഡ്-19 വാക്‌സിൻ ആയി നൽകേണ്ടത്.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോവിഡ്-19 വാക്സിനേഷൻ പരിപാടിക്ക് കീഴിൽ 14 വയസ്സിന് മുകളിലുള്ളവർക്ക് ഇതിനകം തന്നെ വാക്സിൻ നൽകി വരുന്നുണ്ട്.
60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കുള്ള കോവിഡ്-19 മുൻകരുതൽ ഡോസിന് ‘അനുബന്ധ രോഗമുള്ളവർക്ക്’ എന്ന വ്യവസ്ഥ ഉടനടി നീക്കം ചെയ്യാനും ഗവണ്മെന്റ് തീരുമാനിച്ചു. അതിനാൽ, 2022 മാർച്ച് 16 മുതൽ, 60 വയസ്സിന് മുകളിലുള്ള മുഴുവൻ പേർക്കും കോവിഡ്-19 വാക്‌സിന്റെ മുൻകരുതൽ ഡോസിന് അർഹതയുണ്ടായിരിക്കും.