പത്തനംതിട്ട : പ്രാർത്ഥനയുടെ പേരിൽ പതിനേഴുകാരിക്ക് നേരേ ലൈംഗികാതിക്രമം കാട്ടിയതിന് പോക്സോ നിയമപ്രകാരമെടുത്ത കേസിൽ വൈദികനെ റിമാൻഡ് ചെയ്തു. കൂടൽ ഓർത്തഡോക്സ് മഹാ ഇടവക വികാരി കൊടുമൺ ഐക്കാട് വടക്ക് കൃപാലയം വീട്ടിൽ പി പി ജോണിന്റെ മകൻ പോൺസൺ ജോൺ (35) ആണ് അറസ്റ്റിലായത്.
പെൺകുട്ടിക്ക് പ്രാർത്ഥനയും കൗൺസിലിങ്ങിനും മറ്റുമായി കുട്ടിയുടെ അമ്മ പുരോഹിതനെ സമീപിച്ചിരുന്നു. മാർച്ച് 12ന് വൈദികന്റെ കൂടലിലെ വാസസ്ഥസലത്ത് പ്രാർത്ഥനക്കായി എത്തിച്ച പെൺകുട്ടിയെ കയറിപ്പിടിക്കുകയും, അടുത്തദിവസം കുട്ടിയുടെ വീട്ടിൽ
വച്ച് ലൈംഗികാതിക്രമം കാട്ടുകയുമായിരുന്നു.
വനിതാ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയനുസരിച്ച്16.03.2022) പോലീസ് ഇൻസ്‌പെക്ടർ എ ആർ ലീലാമ്മ കുട്ടിയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ IPS ന്റെ നിർദേശാനുസരണം അന്വേഷണം വ്യാപിപ്പിച്ച പോലീസ് ഇയാളെ കൊടുമണിലെ വീട്ടിൽ നിന്നും ഇന്ന് (17.03.2022) വെളുപ്പിന് വനിതാ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പത്തനംതിട്ട ഡി വൈ എസ് പി കെ സജീവിന്റെ മേൽനോട്ടത്തിലായിരുന്നു തുടർ നടപടികൾ കൈക്കൊണ്ടത്. കൂടൽ എസ് ഐ ദിജേഷ് കെ, എ എസ് ഐ അനിൽ കുമാർ, സി പി ഒ സുമേഷ് പത്തനംതിട്ട
ഡി വൈ എസ് പി ഓഫീസിലെ പോലീസുദ്യോഗസ്ഥരായ ശ്രീലാൽ, ഷഫീക്, വിജേഷ്, വനിതാ പോലീസ് സ്റ്റേഷനിലെ ഹസീന, ബിജു, കൃഷ്ണകുമാരി, അൽഫിയ, ശ്രീജ, മായാകുമാരി, റജീന, രശ്മി, ഷൈലജ തുടങ്ങിയവരുംഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.