ചാണകം വാണിജ്യ അടിസ്ഥാനത്തില്‍ സംസ്‌കരിച്ച് കൃഷിക്ക് ഉള്‍പ്പെടെ
ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്
ചാണകം വാണിജ്യ അടിസ്ഥാനത്തില്‍ സംസ്‌കരിച്ച് കൃഷിക്ക് ഉള്‍പ്പെടെ
ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കുളനട ക്ഷീരവികസന യൂണിറ്റിന്റെ 2021-22 വര്‍ഷത്തെ ബ്ലോക്ക് ക്ഷീരസംഗമം കോട്ട എസ്എന്‍ഡിപി മന്ദിരം ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ചാണകം ഗുണപരമായ രീതിയില്‍ ഉപയോഗിക്കുന്നത് ക്ഷീരകര്‍ഷകര്‍ക്ക് വരുമാനം വര്‍ധിക്കാന്‍ ഇടയാക്കും. ചാണകം ഉണക്കി പായ്ക്കറ്റിലാക്കി കൃഷിക്ക് ഉള്‍പ്പെടെ ഉപയോഗിക്കാന്‍ സാധിക്കും. വാണിജ്യ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട് ക്ഷീരകര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ക്ക് വിപണി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്. എല്ലാ പഞ്ചായത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെറ്ററിനറി ആശുപത്രി തുടങ്ങാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഫീല്‍ഡ് തലത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കേണ്ടതുണ്ട്. പാല്‍ ഉത്പാദനത്തില്‍ സ്വയം പര്യാപ്തത ഉറപ്പാക്കാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്. ക്ഷീര കര്‍ഷകരുടെ ശാക്തീകരണത്തിനായി കാലിതീറ്റയ്ക്കും പുല്‍ കൃഷിക്കും ഉള്‍പ്പെടെ വിവിധ സബ്സിഡികള്‍ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ക്ഷീരകര്‍ഷകരുടെ ഉന്നമനത്തിന് സര്‍ക്കാര്‍ അര്‍ഹമായ പരിഗണന നല്‍കിയിട്ടുള്ളതായും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച കര്‍ഷകനെ മന്ത്രി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് റിവോള്‍വിംഗ് ഫണ്ട് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ സംഭരിച്ച സംഘത്തെ പത്തനംതിട്ട ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സിന്ധു ആദരിച്ചു.
ബ്ലോക്കിലെ മികച്ച ക്ഷീരകര്‍ഷകനെ ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ടി റ്റോജി, ബ്ലോക്കിലെ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന വനിതാ കര്‍ഷകയെ മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പിങ്കി ശ്രീധര്‍, ഏറ്റവും കൂടുതല്‍ പാല്‍ അളന്ന ബ്ലോക്കിലെ എസ്സി കര്‍ഷകനെ കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി.ചന്ദ്രന്‍, ഏറ്റവും നല്ല പുല്‍കൃഷിതോട്ടം ഉടമയെ പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ് എന്നിവര്‍ ആദരിച്ചു.
ആറന്മുള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. കുമാര്‍, പന്തളം ബ്ലോക്ക് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പോള്‍ രാജന്‍, പന്തളം ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബി.എസ്. അനീഷ്മോന്‍, പന്തളം ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സി.പി. ലീന, പന്തളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോണ്‍സണ്‍ ഉള്ളന്നൂര്‍, ലാലി ജോണ്‍, വി.എം. മധു, രജിത കുഞ്ഞുമോന്‍, അനില എസ്. നായര്‍, സന്തോഷ് തട്ടയില്‍, ജൂലി ദിലീപ്, ശോഭ മധു, ആറന്മുള ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ രമാദേവി, അറന്മുള ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ദീപാ എസ്. നായര്‍, ആറന്മുള ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ഉഷാ രാജേന്ദ്രന്‍, ആറന്മുള ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രേഖാ പ്രദീപ്, ബിജു വര്‍ണശാല, ശ്രീനി ചാണ്ടിശേരി, ശരണ്‍ ടി. ശശിധരന്‍, നീര്‍വിളാകം ക്ഷീര സംഘം പ്രസിഡന്റ് അഡ്വ. രാമപണിക്കര്‍, കുളനട ക്ഷീരസംഘം പ്രസിഡന്റ് എസ്. ലത, ഉളനാട് ക്ഷീരസംഘം സെക്രട്ടറി പ്രസന്ന ഗീത, കുളനട ക്ഷീരവികസനഓഫീസര്‍ എസ്. ശ്രീകല, കോട്ട ക്ഷീരസംഘം പ്രസിഡന്റ് പി.വി. ബീന, കോട്ട ക്ഷീരസംഘം സെക്രട്ടറി സ്വപ്ന എന്നിവര്‍ പ്രസംഗിച്ചു. ക്ഷീരസംഗമത്തിന്റെ ഭാഗമായി എക്‌സിബിഷന്‍, ക്ഷീരവികസന സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു. ക്ഷീരവികസന സെമിനാറില്‍ ആകാശവാണി പ്രോഗ്രാം എക്‌സിക്യൂട്ടീവ് മുരളീധരന്‍ തഴക്കര മോഡറേറ്ററായിരുന്നു. പറക്കോട് ക്ഷീരവികസന ഓഫീസര്‍ കെ. പ്രദീപ് കുമാര്‍ വിഷയ അവതരണം നടത്തി.