സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സിൽവർ ലൈൻ പദ്ധതിക്ക് അനുമതി തേടി മുഖ്യമന്ത്രി, പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. കേരളത്തിൽ സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തി. പദ്ധതിയുമയി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളും വിശദീകരിച്ചു.

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി കെ റെയിൽ എം.ഡി, റെയിൽവേ ബോർഡ് ചെയർമാനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഡിപിആറിൽ റെയിൽവേ ബോർഡ് ഉന്നയിച്ച സംശയങ്ങൾ ദൂരീകരിക്കുന്നതിനായിരുന്നു കെ റെയിൽ എംഡിയുമായുള്ള കൂടിക്കാഴ്ച.

സിൽവർ ലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുമ്പോൾ തത്വത്തിലുളള അംഗീകാരം മാത്രമാണ് കേന്ദ്രം നൽകയിട്ടുളളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സാമൂഹികാഘാത പഠനവുമായി സർക്കാർ മുന്നോട്ട് പോകുന്നത്. അന്തിമ അനുമതി ലഭിച്ചാൽ മാത്രമെ സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ സാധിക്കു. സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായുള്ള കല്ലിടലിനെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുകയാണ്.

കെ റെയിലിന് കേന്ദ്രാനുമതി കിട്ടുമെന്ന് പ്രതീക്ഷ, പ്രധാനമന്ത്രിക്ക് അനുകൂല നിലപാടെന്ന് പിണറായി വിജയൻ

ന്യൂഡൽഹി: കെ റെയിൽ പദ്ധതിയോട് പ്രധാനമന്ത്രിക്ക് അനുകൂല നിലപാടാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റെയിൽവേ മന്ത്രിയുമായി സംസാരിക്കാമെന്ന് ഉറപ്പ് നൽകി. പരിസ്ഥിതി സംരക്ഷണത്തിന് സർക്കാർ അതീവ പ്രാധാന്യം നൽകുന്നുണ്ട്. പരിസ്ഥിതി സൗഹൃദ യാത്രാസംവിധാനമാണ് പ്രധാനം. മറ്റിടങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ യാത്രാവേ​ഗം കുറവാണ്. പദ്ധതിയെ എതിർക്കുന്നവരും അതിവേ​ഗ യാത്രാ സൗകര്യം ആവശ്യപ്പെടുന്നുവെന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയപാത സ്ഥലമേറ്റെടുപ്പ് വൈകിയത് വൻ ബാധ്യതയുണ്ടാക്കി. വികസനത്തിന് വേ​ഗതയും സുരക്ഷയുമുള്ള ​ഗതാ​ഗത സംവിധാനം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഡൽഹിയിൽ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

സിൽവർ ലൈൻ പദ്ധതിയുടെ ആകെ ചെലവ് 63, 941 കോടി തന്നെയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 33,700 കോടി വിദേശ വായ്പയെടുക്കും. ഇത് ലഭ്യമാക്കുന്നതിനുള്ള നടപടി കേന്ദ്രമാണ് എടുക്കുന്നത്. റെയിൽവേ 3125 കോടി, കേരള സർക്കാർ 3253 കോടി. ഭൂമിയേറ്റെടുക്കുന്നതിനുള്ള ചെലവ് സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. എന്നാൽ ഭൂമിയേറ്റെടുക്കാനുള്ള സർവേയല്ല ഇപ്പോൾ നടക്കുന്നതെന്ന്. ഒരു വർഷത്തിനുള്ളിൽ വിശദമായ പരിസ്ഥിതി ആഘാത പഠനമുണ്ടാകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. യുഡിഎഫിൻ്റെ ഹൈസ്പീഡ് റെയിൽ പ്രായോഗികമല്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വികസന പദ്ധതിയെ തകർക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്നും ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *