ഓർമ്മകൾ നഷ്ടപ്പെട്ട ഒരു അമ്മയുടെയും, അമ്മയെ സ്നേഹത്തോടെ, കരുതലോടെ ചേർത്തു നിർത്തുന്ന ഒരു മകൻ്റേയും സ്നേഹ ബന്ധത്തിൻ്റെ കഥ പറയുന്ന ഒറിഗാമി എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.ഏപ്രിൽ 1-ന് ചിത്രം തീയേറ്ററിലെത്തും.പുഷ്കാസ് എൻ്റർടൈനേഴ്സിൻ്റ ബാനറിൽ, ബിനോയ് പട്ടിമറ്റം കഥ എഴുതി സംവിധാനം ചെയ്യുന്നു. സംവിധായകൻ ബിനോയ് പട്ടിമറ്റം തൻ്റെ സ്വന്തം ജീവിത കഥ തന്നെ സിനിമയാക്കുകയായിരുന്നു. തൻ്റെയും, അമ്മയുടെയും ജീവിത കഥ. മലയാളത്തിൽ ആദ്യമാണ് ഒരു സംവിധായകൻ സ്വന്തം ജീവിത കഥ സിനിമയാക്കുന്നത്. അതു കൊണ്ട് തന്നെ ഒറിഗാമി പ്രേക്ഷകന് പുതിയൊരു അനുഭവമായിരിക്കും.
വാർദ്ധക്യം പ്രകൃതി സഹജമായ ഒരു അവസ്ഥയാണ്.വാർദ്ധക്യത്തിൻ, ശാഠ്യങ്ങളും, ദുശ്ശാഠ്യങ്ങളും കൂടി വരും.മനുഷ്യന് പ്രായമാകുമ്പോൾ, മനസിന് പ്രായം കുറയുന്നു. ഈ അവസ്ഥയിൽ ചിലപ്പോൾ ഓർമ്മകൾ പോലും നഷ്ടപ്പെടുന്നു. അപ്പോൾ അവരുടെ പ്രവൃത്തികളോ, വാക്കുകളോ മറ്റുള്ളവർക്ക് അരോചകമായി തീരുന്നു. വേറിട്ട വ്യക്തിത്വമായി മാറുന്ന ഇവർ ഇന്നത്തെ തലമുറയ്ക്ക്, ശാപവും, അതിലേറെ ഭാരവുമായി മാറുന്നു. അതോടെ ഇവരെ മക്കൾ, മരണം വരെ വൃദ്ധസദനങ്ങളിലും, ഭ്രാന്താശുപത്രികളിലും കൊണ്ട് പോയി തള്ളുന്നു.
ഓർമ്മകൾ നഷ്ടപ്പെടുന്ന മാതാപിതാക്കളുടെ ദയനീയ അവസ്ഥ മനസിലാക്കാതെ, സ്വയം അഹങ്കരിച്ച് നടക്കുന്ന പുതിയ തലമുറയ്ക്കുള്ള താക്കീതാണ് ഒറിഗാമി എന്ന ചിത്രം .വാർദ്ധക്യം ,വഴിയിൽ ഉപേക്ഷിക്കാനുള്ളതല്ലെന്നും, അവരെ ചേർത്ത് നിർത്തി സംരക്ഷിക്കാനുള്ളത് കൂടിയാണെന്നും ഉള്ള സന്ദേശം കൂടി നൽകുകയാണ് ഒറിഗാമി എന്ന ചിത്രം
പുഷ്കാസ് എൻ്റർടൈനേഴ്സിൻ്റെ ബാനറിൽ ,കെ.മുരളീധരൻ, ബീനാ കാവേരി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഒറിഗാമി, ബിനോയ് പട്ടിമറ്റം കഥ എഴുതി സംവിധാനം ചെയ്യുന്നു. തിരക്കഥ – ആചാരി ഗോവിന്ദ് രാജ്, ക്യാമറ – വിപിൻ രാജ്, ഗാനരചന – അടൂർ മണിക്കുട്ടൻ, രതീഷ് മന്മഥൻ, സംഗീതം -സുരേഷ് നന്ദൻ, കെ.എസ്.സജീവ് കുമാർ, ആലാപനം – നജീം അർഷാദ്, ജിജോ മാത്യു, എഡിറ്റിംഗ് – കപിൽ കൃഷ്ണ, കല – അടൂർ മണിക്കുട്ടൻ, മേക്കപ്പ് -രാജൻ മാസ്ക് ,നൃത്തം – പ്രദീപ് നീലാംബരി ,പ്രൊഡക്ഷൻ ഡിസൈനർ – റിനോൺ രാജൻ,പ്രൊഡക്ഷൻ കൺട്രോളർ- വിജയൻ അമ്പാടി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഷാജി ലാൽ, ഫിനാൻസ് കൺട്രോളർ-പി.സി.ഉണ്ണികൃഷ്ണൻ, ശബ്ദമിശ്രണം -അനൂപ് ചിത്രാഞ്ജലി,അസോസിയേറ്റ് ഡയറക്ടർ – അനിൽ തൃപ്പൂണിത്തുറ,സഹസംവിധാനം -ജിൻസ് മണീട്, വിഷ്ണു ഭാസ്ക്കർ, സ്റ്റിൽ – മോഹൻ ദാസ് ഗ്യാലക്സി, പി.ആർ.ഒ- അയ്മനം സാജൻ.
സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, ജയിംസ് പാറയ്ക്കൽ, ബീനാ കാവേരി ,അജയ്, റിനോൺ രാജൻ, കെ മുരളീധരൻ, കൈലാസ് കലഞ്ഞൂർ, നാൻസി, വൈഗ, ശോഭന ബാലചന്ദ്രൻ ,മാസ്റ്റർ വിശാൽ എന്നിവർ അഭിനയിക്കുന്നു.