കേന്ദ്രഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് അധിക ഗഡു അനുവദിച്ചു

 

കേന്ദ്രഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് 2022 ജനുവരി ഒന്നുമുതലുള്ള ക്ഷാമബത്തയുടെയും പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസത്തിന്റെയും അധിക ഗഡു അനുവദിക്കുന്നതിന് മന്ത്രിസഭയുടെ അംഗീകാരം

കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള ക്ഷാമബത്തയുടെയും (ഡി.എ) പെന്‍ഷന്‍കാര്‍ക്ക് ക്ഷേമാനുകൂല്യത്തിന്റെയും (ഡി.ആര്‍) അധിക ഗഡു അനുവദിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. വിലകയറ്റം പരിഹരിക്കുന്നതിനായി നിലവിലെ 31% നിരക്കില്‍ 2022 ജനുവരി ഒന്നുമുതല്‍ 3%ന്റെ വര്‍ദ്ധനവുണ്ടാകും.

ഏഴാം കേന്ദ്ര ശമ്പള കമ്മിഷന്റെ ശിപാര്‍ശകള്‍ അടിസ്ഥാനമാക്കിയുള്ള അംഗീകൃത ഫോര്‍മുല അനുസരിച്ചാണ് ഈ വര്‍ദ്ധനവ്.

ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നിവയിലൂടെ ഖജനാവിന് വരുന്ന സംയോജിത ബാദ്ധ്യത പ്രതിവര്‍ഷം 9,544.50 കോടി രൂപയായിരിക്കും. 47.68 ലക്ഷം കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കും 68.62 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *