ചെറുനാരങ്ങ കിലോയ്ക്ക് 120 രൂപയായി

ചെറുനാരങ്ങ കിലോയ്ക്ക് 120 രൂപയായി

ചെറുനാരങ്ങ കിലോയ്ക്ക് 120 രൂപയായി. മുമ്പ് കിലോയ്ക്ക് 40-50 രൂപയായിരുന്നു വില. കനത്ത ചൂടിനെ തുടർന്ന് ആവശ്യക്കാർ കൂടിയതും ലഭ്യത കുറഞ്ഞതുമാണ് ഇത്രയും വില വർധിക്കാൻ കാരണമായതെന്ന് വ്യാപാരികൾ പറയുന്നു. ഇത്രയും വില വർധന പ്രതീക്ഷിച്ചില്ലെന്നും സാധാരണക്കാർക്ക് താങ്ങാൻ സാധിക്കില്ലെന്നും കച്ചവടക്കാർ തന്നെ പറയുന്നു.

അനുദിനം ഇന്ധനവില കുതിച്ചുയരുന്നത് അവശ്യ വസ്തുക്കൾക്കും ഭക്ഷ്യ ഉത്പന്നങ്ങൾക്കും വില വർധിക്കുന്നതിലേക്ക് നയിക്കുകയാണ്.ഇന്നും ഇന്ധനവില കൂടി . വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് വ്യാപാരികളും പ്രതിസന്ധിയിലായിരിക്കുകയാണ്.

വില കുതിച്ചുയർന്നതോടെ ആളുകൾ ചെറുനാരങ്ങ വാങ്ങുന്നത് കുറച്ചത് വ്യാപാരികളെയും പ്രതിസന്ധിയിലാക്കുന്നുണ്ട്. കഴിഞ്ഞ വർഷം മാർച്ചിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഇരട്ടി വില വർധനവാണ് ഉണ്ടായിരിക്കുന്നത്. പച്ചക്കറികൾക്കും വലിയ വില വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്ധനവില കുതിച്ചുയരുമ്പോള്‍ വരും ദിവസങ്ങളില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് വീണ്ടും വില കൂടുമെന്ന് വ്യാപാരികള്‍ കണക്കു കൂട്ടുന്നു

Leave a Reply

Your email address will not be published. Required fields are marked *