കരസേന മേധാവി സ്ഥാനത്തേക്ക് തയ്യാറെടുത്ത് ആര്‍മി ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ. നിലവിലെ കരസേനാ മേധാവി എം എം നരവാനെ ഈ മാസം അവസാനത്തോടെ വിരമിക്കാനിരിക്കെയാണ് കരസേന മേധാവി സ്ഥാനത്തേക്ക് ആര്‍മി ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ എത്തുന്നത്. നിലവില്‍ കരസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. 1982ല്‍ ബോംബെ സാപ്പേഴ്‌സ് യൂണിറ്റിലാണ് ലഫ്. ജനറല്‍ പാണ്ഡെ കമ്മിഷന്‍ഡ് ഓഫീസറായി ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഓപ്പറേഷന്‍ വിജയ്, ഓപ്പറേഷന്‍ പരാക്രം തുടങ്ങിയവയില്‍ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ എന്‍ജിനീയര്‍ റെജിമെന്റിലും ഇന്‍ഫന്‍ട്രി ബ്രിഗേഡിലും പടിഞ്ഞാറന്‍ ലഡാക്കിലെ പര്‍വത നിരകളിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തികളിലും സുപ്രധാന ചുമതലകള്‍ വഹിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എത്യോപ്യ, എറിത്രിയ രാജ്യങ്ങളിലെ യു.എന്‍ ദൗത്യങ്ങളിലും അദ്ദേഹം പങ്കെടുത്തു. ഡല്‍ഹിയില്‍ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്ടര്‍ ജനറല്‍ പദവിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Lt Gen Manoj Pande set to become Indian Army chief
Army Lieutenant General Manoj Pande is all set to become Chief of the Army Staff with incumbent Army Chief General M M Naravane, seen as the frontrunner for the Chief of Defence Staff’s post, due to retire by the end of this month.
Lt Gen Pande will take over the reins as he is the senior most in the force after General Naravane.