ഗുണഭോക്തൃ സംഗമവും ബോധവല്‍ക്കരണവും
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ പി.എം.എ.വൈ ഗുണഭോക്തൃ സംഗമവും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിന്റെ ഉദ്ഘാടനം അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എ നിര്‍വഹിച്ചു.
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി. അന്നമ്മ, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആതിര ജയന്‍, ആരോഗ്യം, വിദ്യാഭ്യാസം സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ സാലി ലാലു പുന്നക്കാട്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് തോമസ്, നാരങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി, ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി അംഗങ്ങളായ സാം പി തോമസ്, സാറാമ്മ ഷാജന്‍, കെ.ആര്‍ അനീഷ, ശ്രീവിദ്യ, അജി അലക്സ്, ജിജി ചെറിയാന്‍ മാത്യു, പി.എം.എ.വൈ ഗുണഭോക്താക്കള്‍, ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെലവു കുറഞ്ഞഭവന നിര്‍മാണം എന്ന വിഷയത്തില്‍ പുനലൂര്‍ ഹാബിറ്റാറ്റ് പ്രോജക്ട് എഞ്ചിനീയര്‍ നവീന്‍ലാല്‍ ബോധവല്‍കരണ ക്ലാസ് എടുത്തു.
വര്‍ക്ക്ഷോപ്പ് സൂപ്രണ്ട് തസ്തിക ഒഴിവ്
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ വര്‍ക്ക്ഷോപ്പ് സൂപ്രണ്ട് തസ്തികയിലെ ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 12 ന് രാവിലെ 11.00 ന് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ഒന്നാം ക്ലാസോടെ മെക്കാനിക്കല്‍ ട്രേഡിലുള്ള എഞ്ചിനിയറിംഗ് ബിരുദം ആണ് യോഗ്യത. യോഗ്യതാ പരീക്ഷയുടേയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടത്തുന്നത്.
പരിശോധന നടത്തി
ഈസ്റ്റര്‍, വിഷു പ്രമാണിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യരുടെ നിര്‍ദേശാനുസരണം ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ മത്സ്യം, മാംസം, പച്ചക്കറികട/പഴവര്‍ഗം എന്നീ മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. സ്ഥാപനങ്ങളില്‍ വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും, അമിത വില ഈടാക്കരുതെന്നും കര്‍ശന നിര്‍ദേശം നല്‍കി. കൂടാതെ ജില്ലയിലെ മുഴുവന്‍ മൊത്ത വ്യാപാരികള്‍ക്കും ഗൂഗിള്‍ മീറ്റും നടത്തി. പരിശോധനയ്ക്ക് ജില്ലാ സപ്ലൈ ഓഫീസര്‍ എം. അനില്‍ നേതൃത്വം നല്‍കി. കോന്നി താലൂക്ക് സപ്ലൈ ഓഫീസര്‍, മൃണാള്‍സെന്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ സജു ലോറന്‍സ്, ശ്രീജ, സജി കുമാര്‍, ഹരികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ 13 ന് രാവിലെ 10.30 ന് ഓണ്‍ലൈനായി ചേരും.