വേനൽ മഴയിൽ നാശനഷ്ടം.വീടുകൾ സന്ദർശിച്ച് അഡ്വ:കെ.യു ജെനീഷ് കുമാർ എം.എൽ.എ

 

വേനൽ മഴയിൽ നാശനഷ്ടം നേരിട്ട കുടുംബങ്ങളെ നേരിട്ട് എത്തി ആശ്വസിപ്പിച്ച് അഡ്വ. കെ. യു ജെനീഷ് കുമാർ എം.എൽ.എ.മലയാലപ്പുഴ ടൗണിനോട്‌ ചേർന്നുള്ള രണ്ട് വീടുകളിലാണ് വലിയ നാശനഷ്ടം ഉണ്ടായത്.കോന്നി ഇളങ്ങവട്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര മേൽശാന്തിയായ മലയാലപ്പുഴ കൊച്ചില്ലത്ത് ശ്രീക്കുട്ടൻ,കാഞ്ഞിരപ്പാറ കിഴക്കേമുറിയിൽ ബിജു എന്നിവരുടെ വീടുകളിലാണ് നാശനഷ്ടം ഉണ്ടായത്. ശ്രീക്കുട്ടൻ തിരുമേനിയുടെ വീടിനോട് ചേർന്നുള്ള വലിയ കരിങ്കൽ ഭിത്തി മഴയിൽ തകർന്നു വീണു. കരിങ്കല്ല് വീണതിനെത്തുടർന്ന് ജനാലകൾ തകർന്നു. മണ്ണും കല്ലും വന്നിടിച്ച് വീടിന്റെ ഭിത്തിയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.ഭിത്തിയ്ക്ക് സമീപം ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കാഞ്ഞിരപ്പാറ ബിജുവിന്റെ വീട്ടിൽ ഇടിമിന്നലേറ്റാണ് നാശനഷ്ട്ടമുണ്ടായത്. ഞായറാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. മിന്നലിൽ വീടിന്റ വയറിങ്ങും വീട്ടിലെ ഇലക്ട്രോണിക്ക് ഉപകരണങ്ങളും കത്തി നശിച്ചു. വീടിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബിജുവിന്റെ അമ്മയുടെ കേൾവി ശക്തിയും നഷ്ടപ്പെട്ടു. ഇരു വീടുകളിലും ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടാണ് എം. എൽ. എ മടങ്ങിയത്. എം. എൽ. എയ്ക്കൊപ്പം ജില്ലാ പഞ്ചായത്ത്‌ അംഗം ജിജോ മോഡി, ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീലാ കുമാരി ചാങ്ങയിൽ, വൈസ് പ്രസിഡന്റ്‌ ഷാജി, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം സുജാത അനിൽ, പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ബിജു പുതുക്കുളം, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ മഞ്ചേഷ് വടക്കിനേത്ത്, രജനീഷ്, പ്രീജ, സിപിഎം ഏരിയ കമ്മറ്റി അംഗങ്ങളായ മലയാലപ്പുഴ മോഹനൻ, വി. മുരളീധരൻ,ഒ. ആർ സജി, ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *