ഊരാളി അപ്പൂപ്പന്റെ പത്താമുദയ മഹോത്സവത്തിന് കല്ലേലി കാവിൽ ഭദ്ര ദീപം തെളിയിച്ചു

 

കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവത്തിന് കോന്നി എം എൽ എ അഡ്വ കെ യു ജനീഷ് കുമാർ ഭദ്ര ദീപം തെളിയിച്ചു.കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്ത കുമാർ അധ്യക്ഷത വഹിച്ചു.

ഏപ്രിൽ 23 വരെ ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനത്തോടെ പത്തു ദിന മഹോത്സവം നടക്കും.

കാവ് ഉണർത്തൽ, മല ഉണർത്തൽ താംബൂല സമർപ്പണം തൃപ്പടി പൂജ തിരുമുന്നിൽ പറയിടീൽ പത്താമുദയ മഹോത്സവത്തിന് ആരംഭംകുറിച്ച് മലയ്ക്ക് കരിക്ക് പടേനി,മലക്കൊടി എഴുന്നള്ളത്ത്
വാനര ഊട്ട് മീനൂട്ട് പ്രഭാത നമസ്കാരം സമൂഹ സദ്യ,കൗള ഗണപതി പൂജ, ഹരി നാരായണ പൂജ, ഊട്ട് പൂജ, ദീപാരാധന ദീപ കാഴ്ച ചെണ്ട മേളം ചരിത്ര പുരാതനമായ കുംഭ പാട്ട് എന്നിവ നടന്നു.

ഇന്ന് രാവിലെ വിഷുക്കണി ദർശനം വിഷു കൈനീട്ടത്തോടെ രണ്ടാം ഉത്സവം നടക്കും. എട്ടാം ഉത്സവം വരെ പ്രഭാത പൂജകൾക്ക് ഒപ്പം വിശേഷാൽ ഉപ സ്വരൂപ പൂജകൾ നടക്കും. ഒൻപതാം ഉത്സവ ദിനമായ ഏപ്രിൽ 22 ന് വൈകിട്ട് 7 മണി മുതൽ കല്ലേലി അപ്പൂപ്പന്റെ തമിഴ് ചരിതമായ വിൽപ്പാട്ട് തെങ്കാശി പംബ്ലി കുമാരി സെൽവിയും സംഘവും അവതരിപ്പിക്കും. 8 മണിയ്ക്ക് നൃത്ത സന്ധ്യ 9 ന് നാടൻ പാട്ടും ദൃശ്യാവിഷ്ക്കാരവും
പത്താമുദയമായ ഏപ്രിൽ 23 ന് വെളുപ്പിനെ 4 മണിക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ കാവ് ആചാരത്തോടെ താംബൂല സമർപ്പണം തൃപ്പടി പൂജ മലക്കൊടി ദർശനം പറ സമർപ്പണം രാവിലെ 7 മണിയ്ക്ക് പത്താമുദയ വലിയ പടേനി 8.30 വാനര ഊട്ട്, മീനൂട്ട് പ്രഭാത പൂജ, കല്ലേലി അപ്പൂപ്പൻ അമ്മൂമ്മ പൂജ, പുഷ്പാഭിഷേകം 9 മണിയ്ക്ക് കല്ലേലി ആദിത്യ പൊങ്കാല 10 മണിയ്ക്ക് ആനയൂട്ട് പൊങ്കാല നിവേദ്യം 10.30 സമൂഹ സദ്യ 11 മണിയ്ക്ക് ഉള്ള പത്താമുദയ സാംസ്കാരിക സദസ്സ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉത്ഘാടനം ചെയ്യും 11.30 മുതൽ ഊട്ട് പൂജ തിരു മുന്നിൽ എഴുന്നള്ളത്ത് വൈകിട്ട് 6 ന് 41 തൃപ്പടി പൂജ 6.30 കല്ലേലി വിളക്ക് തെളിയിക്കൽ 7 ന് ദീപ നമസ്ക്കാരം ദീപ കാഴ്ച പത്താമുദയ ഊട്ട് രാത്രി 8 മുതൽ ചരിത്ര പുരാതനമായ കുംഭ പാട്ട് 9 മണി മുതൽ പാട്ടും കളിയും, ഭാരതക്കളി പടയണി കളി തലയാട്ടം കളി എന്നിവ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *