മാനിട്ടോബ മലയാളി അസോസിയേഷൻ ഭാരവാഹികളെ തിരഞ്ഞെടുത്തു

 

 

മാനിട്ടോബ: മാനിട്ടോബ മലയാളി അസോസിയേഷൻ 2022 -2024 കാലയളവിലേയ്ക്കുള്ള എക്സിക്യൂട്ടീവ് കമ്മറ്റിയെ തിരഞ്ഞെടുത്തു. ഷീനാ ജോസ് പ്രസിഡൻ്റും, ജെഫി ജോയ്‌സ് സെക്രട്ടറിയും ആയ 15 അംഗ കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്.

സന്തോഷ് തോമസ് ( ട്രഷറർ ), ജോണി സ്റ്റീഫൻ ( കമ്മ്യൂണിക്കേഷൻ ), നിർമൽ ശശിധരൻ (ഫണ്ട് റൈസിംഗ്), ജയകൃഷ്ണൻ ജയചന്ദ്രൻ (ചാരിറ്റി & കമ്മ്യൂണിറ്റി ), രാഹുൽ രാജ് പണ്ടാരത്തിൽ ( മെമ്പർഷിപ് കോഓർഡിനേറ്റർ), മനീഷാ ജോസ് (കൾച്ചറൽ കോഓർഡിനേറ്റർ), തരുൺ ടി ജോർജ് (ഇവൻറ് കോഓർഡിനേറ്റർ), നിബു ജോസ് (എക്സിക്യുട്ടീവ് കമ്മറ്റി അംഗം), സിജോ ജോസഫ് (മുൻ പ്രസിഡന്റ് ), കൂടാതെ യൂവജന പ്രതിനിധികളായി ആദിത്യ വിഷ്ണു , ദിവ്യ ഓലിക്കൽ , ശ്രേയ വിനോദ് , ഗ്ലോറിയാ ജെയ്സൺ എന്നിവരെയും തിരഞ്ഞെടുത്തു.

മാനിട്ടോബ മലയാളി അസോസിയേഷൻ മലയാളികൾക്കിടയിൽ കഴിഞ്ഞ നാളുകളിൽ ചെയ്ത പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ഏകദേശം രണ്ട് വർഷത്തെ കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം, വിഷു, കാനഡ ദിനം, ഓണം, ക്രിസ്മസ് ആഘോഷങ്ങൾ എന്നിവയുൾപ്പെടെ പതിവ് പ്രവർത്തനങ്ങൾ നടത്താൻ അസോസിയേഷന് പദ്ധതിയുണ്ട്. ഈ പതിവ് പ്രവർത്തനങ്ങൾ കൂടാതെ , സമൂഹത്തിലെ കുട്ടികൾക്കായി മലയാളം ക്ലാസുകൾ നടത്താനും അതിലെ അംഗങ്ങൾക്കായി കായിക പ്രവർത്തനങ്ങൾ നടത്താനും പദ്ധതിയിടുന്നു.

വാർത്ത : ജോസഫ് ജോൺ കാൽഗറി

Leave a Reply

Your email address will not be published. Required fields are marked *