റവന്യു കലോത്സവത്തിന് പത്തനംതിട്ടയില്‍ തുടക്കമായി; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
ജില്ലാതല റവന്യു കലോല്‍സവം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനസേവനരംഗത്ത് കൂടുതല്‍ കര്‍മനിരതരാകാന്‍ ഊര്‍ജം പകരുന്നതാണ് ഈ കലോല്‍സവമെന്നും, പേരിനെ അന്വര്‍ഥമാക്കും വിധം മത്സരത്തേക്കാളുപരി ഇതൊരു ഉത്സവമാകണമെന്നും കളക്ടര്‍ പറഞ്ഞു. റവന്യു ഉദ്യോഗസ്ഥരുടെ മികച്ച പങ്കാളിത്തം തന്നെയാണ് വലിയ കാര്യം. കായികപരമായും കലാപരമായുമുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന വലിയ അവസരമാണിതെന്നും കളക്ടര്‍ പറഞ്ഞു.
കോവിഡിനും രണ്ട് പ്രളയത്തിനും ശേഷം നടക്കുന്ന റവന്യു കലോല്‍സവം അക്ഷരാര്‍ഥത്തില്‍ ജില്ലയെ സംബന്ധിച്ചിടത്തോളം ഉത്സവമാണെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ പറഞ്ഞു. അവധിക്കാല ക്യാമ്പില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പഞ്ചഗുസ്തി പരിശീലനം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച പഞ്ചഗുസ്തി, ഓട്ടമത്സരം, ഷോട്ട്പുട്ട്, ലോംഗ് ജമ്പ് എന്നീ ഇനങ്ങളാണ് നടന്നത്. 22, 23 തീയതികളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രചനാമത്സരങ്ങളും, 26, 27 തീയതികളില്‍ കലാമത്സരങ്ങളും നടക്കും.
ചടങ്ങില്‍ ഡെപ്യുട്ടി കളക്ടര്‍ ബി. ജ്യോതി, ഹുസൂര്‍ ശിരസ്തദാര്‍ അന്നമ്മ കെ ജോളി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി രാജേന്ദ്രന്‍ നായര്‍, പഞ്ചഗുസ്തി അസോസിയേഷന്‍ ജില്ലാ സെക്രട്ടറി സത്യന്‍ നായര്‍, സീനിയര്‍ സൂപ്രണ്ട് എം.എസ്. ബിജുകുമാര്‍, ജൂനിയര്‍ സൂപ്രണ്ട് സുനിത സുരേന്ദ്രന്‍, ഹെഡ് ക്ലാര്‍ക്ക് പി.വി. സുരേഷ് കുമാര്‍, പരിശീലകരായ അഞ്ജലി കൃഷ്ണ, ജഗദീഷ് കൃഷ്ണ, റിജിന്‍, അഖില്‍ അനില്‍, റോബിന്‍ വിളവിനാല്‍, റോസമ്മ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
റവന്യു കലോല്‍സവം :
കായിക ഇനങ്ങളിലെ വിജയികള്‍
പഞ്ചഗുസ്തി മത്സരം- ഒന്നാം സ്ഥാനം സുനില്‍ വി കൃഷ്ണന്‍(റാന്നി താലൂക്ക്), രണ്ടാം സ്ഥാനം ബിജോ മാത്യു (അടൂര്‍ താലൂക്ക്). വനിതാ വിഭാഗം- ഒന്നാം സ്ഥാനം കെ.പി. ലാലി (അടൂര്‍ താലൂക്ക്), രണ്ടാം സ്ഥാനം ജിന്‍സി പൗലോസ്(അടൂര്‍ താലൂക്ക്).
പുരുഷവിഭാഗം മത്സരഫലം (നാല്‍പത് വയസിന് താഴെ)
100 മീറ്റര്‍ ഓട്ടം – ഒന്നാം സ്ഥാനം എം.എസ് സന്ദീപ് (ആര്‍ആര്‍ഒ പത്തനംതിട്ട), രണ്ടാം സ്ഥാനം ജെ. റഫീസ്ഖാന്‍ (കളക്ട്രേറ്റ്), മൂന്നാം സ്ഥാനം എ.എസ്. റിയാസ്(കോന്നി താലൂക്ക്).
400 മീറ്റര്‍ ഓട്ടം – എം.എസ് സന്ദീപ്(ആര്‍ആര്‍ഒ, പത്തനംതിട്ട), രണ്ടാം സ്ഥാനം മഹേഷ്(റാന്നി താലൂക്ക്), മൂന്നാം സ്ഥാനം രണ്‍ദീപ് (അടൂര്‍ താലൂക്ക്).
1500 മീറ്റര്‍ ഓട്ടം- ഒന്നാം സ്ഥാനം നിഷാന്ത് (കോന്നി താലൂക്ക്), രണ്ടാം സ്ഥാനം രഞ്ജിത്ത്(തിരുവല്ല താലൂക്ക്), മൂന്നാം സ്ഥാനം വി.ഫ്രാന്‍സിസ്.
ലോംഗ് ജമ്പ്- ഒന്നാം സ്ഥാനം എം.എസ്. സന്ദീപ് (ആര്‍ആര്‍ഒ, പത്തനംതിട്ട), രണ്ടാം സ്ഥാനം സച്ചു.ജി.പ്രസാദ്, മൂന്നാം സ്ഥാനം റഫീസ്ഖാന്‍(കളക്ട്രേറ്റ്).
ഷോട്ട്പുട്ട് – ഒന്നാം സ്ഥാനം അഖില്‍ വിജയന്‍, രണ്ടാം സ്ഥാനം എസ്. മഹേഷ്, മൂന്നാം സ്ഥാനം നിതിന്‍ ആര്‍ നായര്‍.
പുരുഷവിഭാഗം മത്സരഫലം (നാല്‍പത് വയസിന് മുകളില്‍)
100 മീറ്റര്‍ ഓട്ടം – ഒന്നാം സ്ഥാനം എസ്. സജീവ് (കളക്ട്രേറ്റ്), രണ്ടാം സ്ഥാനം രാജേഷ് കെ. നായര്‍(ആര്‍ആര്‍ഒ) മൂന്നാം സ്ഥാനം സജി കെ ഫിലിപ്പ്(റാന്നി).
400 മീറ്റര്‍ ഓട്ടം – ഒന്നാം സ്ഥാനം ജി.വിനോദ് (കോന്നി താലൂക്ക്), രണ്ടാം സ്ഥാനം എം. അനില്‍കുമാര്‍(അടൂര്‍ താലൂക്ക് ), മൂന്നാം സ്ഥാനം ഡേവിഡ് എം ജോര്‍ജ് (റാന്നി താലൂക്ക്), നാലാം സ്ഥാനം സുനില്‍ (മല്ലപ്പള്ളി താലൂക്ക്).
1500 മീറ്റര്‍ ഓട്ടം- ഒന്നാം സ്ഥാനം വി.കെ. ബാബുരാജ് (തിരുവല്ല താലൂക്ക്), രണ്ടാം സ്ഥാനം എസ്. സജീവ്, മൂന്നാം സ്ഥാനം അജിന്‍ ഐപ്പ് ജോര്‍ജ് (കോന്നി റവന്യു).
ലോംഗ് ജമ്പ്-ഒന്നാം സ്ഥാനം ഹനീഷ് ജോര്‍ജ് (ഡെപ്യൂട്ടി തഹസില്‍ദാര്‍, കോന്നി താലൂക്ക്), രണ്ടാം സ്ഥാനം വിനോദ്, മൂന്നാം സ്ഥാനം ഡേവിഡ് വി ജോര്‍ജ്.
ഷോട്ട്പുട്ട് -ഒന്നാം സ്ഥാനം ജി. വിനോദ്, രണ്ടാം സ്ഥാനം ഹനീഷ് ജോര്‍ജ്(ഡെപ്യൂട്ടി തഹസില്‍ദാര്‍, കോന്നി താലൂക്ക്) മൂന്നാം സ്ഥാനം ഡേവിഡ് വി ജോര്‍ജ്.
വനിതാവിഭാഗം മത്സരഫലം (നാല്‍പത് വയസിന് താഴെ)
100 മീറ്റര്‍ ഓട്ടം- ഒന്നാം സ്ഥാനം എസ്. ദീപ്തി (കളക്ട്രേറ്റ്), രണ്ടാം സ്ഥാനം പ്രിന്‍സി ബാബു(കളക്ട്രേറ്റ്), മൂന്നാം സ്ഥാനം ബി.ലേഖ(കോന്നി താലൂക്ക്).
400 മീറ്റര്‍ ഓട്ടം-ഒന്നാം സ്ഥാനം എസ്.ദീപ്തി (കളക്ട്രേറ്റ്), രണ്ടാം സ്ഥാനം സൗമ്യ (കോന്നി താലൂക്ക്), മൂന്നാം സ്ഥാനം രേണു ചന്ദ്രന്‍(ആര്‍ആര്‍ഒ)
1500 മീറ്റര്‍ ഓട്ടം- ഒന്നാം സ്ഥാനം ബി. ലേഖ, രണ്ടാം സ്ഥാനം സൗമ്യ, മൂന്നാം സ്ഥാനം ഹെലീന ഹബീബ് (മൂവരും കോന്നി താലൂക്ക്).
ലോംഗ് ജമ്പ്-ഒന്നാം സ്ഥാനം ബി. ലേഖ, രണ്ടാം സ്ഥാനം എസ്. ദീപ്തി, മൂന്നാം സ്ഥാനം എ.വി. സന്ധ്യ(കളക്ട്രേറ്റ്)
ഷോട്ട്പുട്ട് – ഒന്നാം സ്ഥാനം എസ്.ടി. ശില്‍പ(കളക്ട്രേറ്റ്), രണ്ടാം സ്ഥാനം ബി.ലേഖ(കോന്നി താലൂക്ക്), മൂന്നാം സ്ഥാനം ജിന്‍സി പൗലോസ് (അടൂര്‍ താലൂക്ക്)
വനിതാവിഭാഗം മത്സരഫലം (നാല്‍പത് വയസിന് മുകളില്‍)
100 മീറ്റര്‍ ഓട്ടം- ഒന്നാം സ്ഥാനം മേരി സീമ(തിരുവല്ല താലൂക്ക്), രണ്ടാം സ്ഥാനം വി.കെ. അനിതാകുമാരി(കോന്നി താലൂക്ക്)
400 മീറ്റര്‍ ഓട്ടം- ഒന്നാം സ്ഥാനം ശ്രീജ ശ്രീധരന്‍(റാന്നി താലൂക്ക്), രണ്ടാം സ്ഥാനം മഞ്ജുള ദേവി (റാന്നി താലൂക്ക്), മൂന്നാം സ്ഥാനം സ്മിത റാണി(എഇഒ സര്‍വേ).
ലോംഗ് ജമ്പ്-ഒന്നാം സ്ഥാനം എല്‍. മേരിസീമ, രണ്ടാം സ്ഥാനം വി.കെ. അനിതാകുമാരി.
ഷോട്ട്പുട്ട് -ഒന്നാം സ്ഥാനം കെ.പി. ലാലി (അടൂര്‍ താലൂക്ക്), രണ്ടാം സ്ഥാനം എല്‍.മേരി സീമ, മൂന്നാം സ്ഥാനം സ്മിത റാണി.