മഴ എന്നും പുതുമ നിറയ്ക്കും . മഴ താളവും ചലനവുമാണ്. ശബ്ദവും സംഗീതവുമാണ്. സാന്ത്വനവും സ്നേഹവുമാണ്.മഴയുടെ ഇളം തലോടലില്‍ പിറവിയെടുത്ത മഴയാത്ര ശ്രദ്ധേയമാകുന്നു. കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീണ്‍ പ്ലാവിളയില്‍ കഥയും സംഭാഷണം രചിച്ച മഴയാത്ര എന്ന ഹ്രസ്വചിത്രം 20 മിനിറ്റ് കൊണ്ട് മനസ്സിലേക്ക് കുറെ ചിന്തകളെ പടര്‍ത്തുന്നു .
നന്മകളുടെയും സ്‌നേഹത്തിന്റെയും തിരിച്ചുവരവിന്റെ കഥകൂടിയാണ് 20 മിനിറ്റ് ദൈര്‍ഘ്യമുള്ള മഴയാത്ര നമ്മോട് പറയുന്നത് . മുത്തശിയുടെ സ്‌നേഹ വാത്സല്യങ്ങളില്‍ ജീവിക്കുമ്പോഴും പുസ്തകങ്ങങ്ങളെ ഹൃദയത്തോട് ചേര്‍ക്കുന്ന കഥാനായകന്‍. മഴ അയാളുടെ ജീവനും ജീവിതവുമായിരുന്നു. അവിചാരിതമായി മറ്റൊരു നാട്ടിലേക്ക് കുടിയേറേണ്ടി വരുമ്പോഴും അവന്റെയുള്ളിലെ മഴക്കുളിര്‍ മായുന്നില്ല. അവന്‍റെ മഴയോര്‍മകളും ജീവിതത്തിലേക്കുള്ള മടങ്ങിപ്പോക്കും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം ആസ്വാദകരോട് സംവദിക്കുന്നത്.മഴയാത്ര ഈ കാലഘട്ടത്തിന്‍റെ നേര്‍ വഴിയാണ് കാണിച്ചു തരുന്നത് .
തിരക്കഥ, സംവിധാനം: അഭിജിത്ത് ഹരി, നിര്‍മാണം: അമ്പിളി പ്രവീണ്‍, കഥ, സംഭാഷണം: പ്രവീണ്‍ പ്ലാവിളയില്‍, ക്യാമറ: ദിലീപ് ഈശ്വര്‍, എഡിറ്റര്‍: ശ്രീതിഷ് സതീഷ്, സംഗീതം: ശിവാനി ശങ്കര്‍, സംഗീത സംവിധാനം: ഉണ്ണി കൃഷ്ണന്‍, കലാസംവിധാനം: കൃഷ്ണകുമാര്‍, മേക്കപ്പ്: സുധീഷ് എരുവായ്, രതീഷ് നരുവാംമൂട്.