വഞ്ചിപ്പാട്ട് പഠന കളരി:52 പള്ളിയോടക്കരകളില്‍ നിന്നും വിദ്യാര്‍ഥികള്‍ വഞ്ചിപ്പാട്ട് പഠന കളരിക്ക് എത്തും

വഞ്ചിപ്പാട്ട് പഠന കളരി:52 പള്ളിയോടക്കരകളില്‍ നിന്നും വിദ്യാര്‍ഥികള്‍ വഞ്ചിപ്പാട്ട് പഠന കളരിക്ക് എത്തും

പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വഞ്ചിപ്പാട്ട് പഠന കളരി മെയ് 20 മുതല്‍ 22 വരെ മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും. പള്ളിയോട സേവാസംഘത്തിന്റെ കിഴക്കന്‍ മേഖലയിലെ വഞ്ചിപ്പാട്ട് പഠനകളരി ഇടപ്പാവൂര്‍ എന്‍എസ്എസ് കരയോഗം ഹാളിലും മധ്യമേഖലയിലേത് ആറന്മുള പാഞ്ചജന്യം ഹാളിലും പടിഞ്ഞാറന്‍ മേഖലയിലേത് ചെങ്ങന്നൂര്‍ ശാസ്താംകുളങ്ങര ക്ഷേത്രം ഹാളിലും നടക്കും. ഓരോ കരയില്‍ നിന്നും ഏഴു പേര്‍ വീതമാണ് കളരിയില്‍ പങ്കെടുക്കുന്നത്. 52 പള്ളിയോടക്കരകളില്‍ നിന്നും വിദ്യാര്‍ഥികള്‍ വഞ്ചിപ്പാട്ട് പഠന കളരിക്ക് എത്തും. വഞ്ചിപ്പാട്ട് പഠന കളരിയുടെ നടത്തിപ്പിനായി മൂന്ന് മേഖലകളിലും സ്വാഗത സംഘം രൂപീകരിച്ചു.

 

വഞ്ചിപ്പാട്ട് കളരിയുടെ നടത്തിപ്പിനായി രതീഷ് ആര്‍. മോഹന്‍ മാലക്കര ജനറല്‍ കണ്‍വീനറായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു. കിഴക്കന്‍ മേഖലയില്‍ പി. കെ. ചന്ദ്രശേഖരന്‍ നായര്‍ ഇടപ്പാവൂര്‍ കണ്‍വീനറും പിഎന്‍എസ് പിള്ള ഇടപ്പാവൂര്‍ പേരൂര്‍ ചെയര്‍മാനും ബാബുരാജ് പുല്ലൂപ്രം വൈസ് ചെയര്‍മാനും ആയി പ്രവര്‍ത്തിക്കും. മധ്യമേഖലയില്‍ അജീഷ് കുമാര്‍ കോയിപ്രം കണ്‍വീനറും ഡി. രാജഗോപാല്‍ പൂവത്തൂര്‍ ചെയര്‍മാനും ശശികുമാര്‍ ഇടയാറന്മുള വൈസ് ചെയര്‍മാനായും പ്രവര്‍ത്തിക്കും. പടിഞ്ഞാറന്‍ മേഖലയില്‍ എം.കെ. ശശികുമാര്‍ കീഴ്വന്മഴി കണ്‍വീനറും എസ്. വി. പ്രസാദ് കോടിയാട്ടുകര ചെയര്‍മാനും പി. സി. സുരേന്ദ്രന്‍ നായര്‍ വൈസ് ചെയര്‍മാനുമായ സ്വാഗത സംഘം വഞ്ചിപ്പാട്ട് കളരികള്‍ സംഘടിപ്പിക്കും.
മൂന്ന് മേഖലയിലെയും സമാപനസമ്മേളനം മെയ് 22 ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ വഞ്ചിപ്പാട്ട് സമര്‍പണത്തിന് ശേഷം പഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *