ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിനെതിരേ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ; ‘ പത്തനംതിട്ട ജില്ലയിലെ എംഎൽഎമാരെ ഏകോപിപ്പിക്കുന്നതിൽ വീണാ ജോര്‍ജ് പരാജയം ‘
ആരോഗ്യ വകുപ്പ് മന്ത്രിയും പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ളആളുമെന്ന നിലയില്‍ വീണ ജോര്‍ജിന് എതിരെ രൂക്ഷ വിമര്‍ശനം . അടൂര്‍ എം എല്‍ എ യും നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാര്‍ ആണ് രംഗത്ത് . പത്തനംതിട്ട ജില്ലയുടെ ചുമതല ഉള്ള വീണ ജോര്‍ജ് ജില്ലയിലെ എം എല്‍ എമാരെ എകോപിപ്പിക്കുന്നതില്‍ തീര്‍ത്തും പരാജയം ആണെന്ന് ആണ് ആരോപണം .
പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന സര്‍ക്കാര്‍ പരിപാടികള്‍ തന്നെ അറിയിക്കുന്നില്ല അതിനാല്‍ പങ്കെടുക്കാന്‍ കഴിയുന്നില്ല എന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു . വീണ ജോര്‍ജിന്‍റെ ഈ നയം ഇടതു മുന്നണിയില്‍ ഉന്നയിക്കുംഎന്നും ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു .
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട നഗരസഭ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയെ കുറിച്ച് തന്നെ അറിയിച്ചിരുന്നില്ലെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. അദ്ധ്യക്ഷത വഹിക്കേണ്ട പരിപാടിയെ കുറിച്ച് അറിയിക്കുന്നത് തലേന്ന് രാത്രിയിലാണ്. അതും ജില്ലാ കളക്ടര്‍ . ജില്ലയുടെ ചുമതല ഉള്ള വീണ ജോര്‍ജ് ഇക്കാര്യം പറഞ്ഞില്ല . അതുകൊണ്ടാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ ‘എന്റെ കേരളം’ പ്രദര്‍ശനമേള ഉദ്ഘാടനത്തില്‍ പങ്കെടുക്കാത്തതെന്നും ചിറ്റയം വ്യക്തമാക്കി.
തന്റെ ചിത്രം സര്‍ക്കാര്‍ പരിപാടിയുടെ ഫ്ളെക്‌സിലും നോട്ടീസിലുമുണ്ടെങ്കിലും ഔദ്യോഗികമായി അറിയിച്ചിരുന്നില്ല.ആരെങ്കിലും എവിടെ എങ്കിലും കത്ത് നല്‍കിയാല്‍ പങ്കെടുക്കാന്‍ കഴിയില്ല . യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്പോലും ഇതുപോലെ അവഗണിക്കപ്പെട്ടിട്ടില്ലെന്നും ചിറ്റയം ഗോപകുമാർ പറയുന്നു.തന്‍റെ മണ്ഡലമായ അടൂരിലെ പരിപാടികള്‍ പോലും ആരോഗ്യമന്ത്രി അറിയിക്കാറില്ലെന്ന് ചിറ്റയം ഗോപകുമാർ പറഞ്ഞു. ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പലതവണ ഫോണ്‍ വിളിച്ചാലും ഫോണെടുക്കാറില്ല. വികസന പദ്ധതികളിലും അകല്‍ച്ചയുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ട് ആരോഗ്യ വകുപ്പ് മന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് ഡെപ്യൂട്ടി സ്‌പീക്കര്‍ വ്യക്തമാക്കി.