കരിവീരൻമാരേ വരുതിയിലാക്കാൻ സ്ഥാപിച്ച കോന്നി ആനക്കൂട് എൺപതാണ്ട് പഴക്കം. കോന്നി റേഞ്ച് ഓഫീസിനോട് ചേർന്ന് 1942 ലാണ് കോന്നി ആനക്കൂട് സ്ഥിര സംവിധാനത്തിൽ നിർമ്മിച്ചത്. ഒരേ സമയം ആറ് ആനകൾക്ക് ഇവിടെ നാട്ടാന പരിശീലനം നല്കാൻ കഴിയുംവിധം ആറ് കൂടുകളാണ് ഇവിടെയുള്ളത്.
1810-ൽ ആന പിടുത്തം തുടങ്ങി 1977 ൽ ആന പിടുത്തം നിർത്തലാക്കും വരെ നിരവധി കാട്ടാനകൾ കോന്നി ആനക്കൂട്ടിൽ എത്തി ചട്ടം പഠിച്ച് പുറത്തിറക്കിയിട്ടുണ്ട്. അവയിൽ പ്രധാന താപ്പാനകളായിരുന്നു അയ്യപ്പൻ, സോമൻ, രജ്ഞി, മോഹൻദാസ്, അങ്ങനെ നിരവധി കരിവീരൻമാർ വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയവരാണ്.ഇതിൽ അവേശേഷിക്കുന്ന സോമൻ മാത്രമാണ്. ഇപ്പോഴും ആനത്താവളം സജീവമാണെങ്കിലും കുട്ടിയാനകളാണ് ഏറെയും.നിരവധി കരിവീരൻമാർ ഇവിടെ വിദ്യ അഭ്യസിച്ച് പുറത്തിറങ്ങിയവരാണ്. തൃക്കടവൂർ ശിവരാജു, മംഗലാംകുന്ന് ഗണപതി, കിരങ്ങാട്ട് കേശവൻ, കാഞ്ഞിരങ്ങാട്ട് ശേഖരൻ, മലയാലപ്പുഴ രാജൻ, കീഴുട്ട് വിശ്വനാഥൻ എന്നീ തലയെടുപ്പുള്ള ആനകളെല്ലാം കോന്നിയിൽ ചട്ടംപഠിച്ച് പുറത്തിറങ്ങിയവരാണ്
ആ ന പിടുത്തം നിരോധിച്ച ശേഷം പഴയ വാരിക്കുഴികളിൽ വീഴുന്ന കാട്ടാനകളെയും, കൂട്ടം ഉപേക്ഷിക്കുന്ന കുട്ടിയാന കളേയും കോന്നിയിൽ എത്തിച്ച് ഇന്നും സംരക്ഷിക്കുന്നുണ്ട്. പഴയ കാലത്ത് കോന്നിയേ കൂടാതെ പെരുനാട് ,പെരുംന്തേനരുവി എന്നിവടങ്ങളിലും ആനക്കൂട് ഉണ്ടായിരുന്നു.
കൂടാതെ തണ്ണിത്തോട് മുണ്ടോംമൂഴിയിലും 1875 മുതൽ 91 വരെ താത്കാകാലിക ആനക്കൂട് ഉണ്ടായിരുന്നു. പിന്നീട് പെരുനാട്ടിലേ 1922 ലും, മഞ്ഞക്കടമ്പ് .പെരുന്തേനരുവി എന്നിവടങ്ങളിലെ ആനക്കൂടുകൾ 1942 പൊളിച്ചുമാറ്റിയ ശേഷമാണ് കോന്നിയിൽ സ്ഥിര സംവിധാനത്തിൽ ആനക്കൂട് നിർമ്മിച്ചത്.
ഒരിക്കലും നശിച്ചുപോകാത്ത കമ്പകത്തിൻ്റെ തടി ഉപയോഗിച്ചാണ് കോന്നിയിലെ ആന കൂട് നിർമ്മിച്ചിരിക്കുന്നത്.12.65 മീറ്റർ നീളവും,8.60 മീറ്റർ വീതിയും, 7 മീറ്റർ വീതിയിലും മാണ് കോന്നി ആനക്കൂട് നിർമ്മിച്ചിട്ടുള്ളത്. തൂണുകൾ തുളച്ച് എഴികകൾ കയറ്റുന്ന രീതിയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ ആനകളെ മറ്റുള്ള കൂടുകളിലേക്ക് മാറ്റാനും സാധിക്കും
മനോജ് പുളിവേലിൽ