കെ എസ് ആര്‍ ടി സിയിലെ മുഴുവന്‍ യൂണിയനുകളെ പിരിച്ചു വിടുക : യൂണിയന്‍ ആവശ്യം ഇല്ല .പണിയെടുക്കാന്‍ ആയിരക്കണക്കിന് യുവ ജനത തയാര്‍
konnivartha:കേരള സര്‍ക്കാര്‍ കീഴില്‍ ഉള്ള കെ എസ് ആര്‍ ടി സി എന്ന വെള്ളാനയിലെ യൂണിയനുകളെ ഉടന്‍ പിരിച്ചു വിടണം . യൂണിയന്‍ നേതാക്കള്‍ വില പേശി കുംഭ വീര്‍പ്പിച്ചു ഈ സ്ഥാപനത്തെ തകര്‍ക്കല്‍ തുടങ്ങിയിട്ട് കാലം ഏറെ ആയി . യഥാര്‍ത്ഥ തൊഴിലാളികള്‍ കെ എസ് ആര്‍ ടി സി യ്ക്ക് വേണ്ടിവളയം തിരിച്ചും മെഷ്യന്‍ ടിക്കറ്റ് കീറിയും രാപകല്‍ അധ്യാനിച്ചു കുടുംബം പുലര്‍ത്തുമ്പോള്‍ നേതാക്കള്‍ പണി ചെയ്യാതെ ആഹ്വാനം നടത്തി പള്ള വീര്‍പ്പിച്ചു . ഇത് തുടരാന്‍ യഥാര്‍ഥ തൊഴിലാളികള്‍ തയാര്‍ ആകരുത് . നിങ്ങളുടെ കുടുംബം പട്ടിണിയില്‍ ആകുമ്പോള്‍ ഒരു നേതാവും കാണില്ല .
ആയിരക്കണക്കിന് യുവാക്കള്‍ ജോലി കിട്ടും എന്ന മോഹന സുന്ദര സ്വപ്നം നെയ്തു എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസില്‍ പേരുകള്‍ കൊടുത്തു കാത്തിരിക്കാന്‍ തുടങ്ങിയിട്ട് കാലം ഏറെ ആയി . രാഷ്ട്രീയനേതാകളുടെ ആളുകള്‍ പിന്‍ വാതില്‍ നിയമനത്തിലൂടെ നുഴഞ്ഞു കയറി അര്‍ഹരെ പടിയ്ക്ക് പുറത്തു നിര്‍ത്തി ശമ്പളം വാങ്ങി പോകുന്നു . ഈ തോന്നി വാസം നിര്‍ത്താന്‍ യൂണിയനുകള്‍ പിരിച്ചു വിടണം . സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് യൂണിയനുകള്‍ വേണ്ട . ജനതയുടെ ശമ്പളം പറ്റി ജനത്തിന് എതിരെ തിരിയുന്ന യൂണിയനുകള്‍ സര്‍ക്കാര്‍ പിരിച്ചു വിടുക . ഇവിടെ ജോലി ചെയ്യാന്‍ യുവാക്കള്‍ തയാര്‍.എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തട്ടിപ്പിന് കൂട്ട് നില്‍ക്കരുത് . കാരണം ലിസ്റ്റ് യഥാവിധി അര്‍ഹരേ അറിയിക്കുന്നില്ല എന്ന് വ്യാപക പരാതി . മുഴുവന്‍ സര്‍ക്കാര്‍ ഓഫീസിലും സമഗ്ര പരിശോധന വേണം എന്ന് ആവശ്യപ്പെടുന്നു . പിന്‍ വാതില്‍ നിയമനം സര്‍ക്കാര്‍ ഒത്താശയോടെ നടക്കുന്നു . ഇത് ജനകീയ നീതി അല്ല .പ്രതികരിക്കും