അന്തരീക്ഷതാപനവും കാലാവസ്ഥാ വ്യതിയാനവും ലോകമെമ്പാടും അഭൂതപൂർവമായ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുകയാണ്. 2018 – ലെ പ്രളയം കേരളത്തിലെയും, വിശിഷ്യാ പത്തനംതിട്ടയിലേയും, വികസന ജീവിതത്തിലെ വിള്ളലുകൾ ബോദ്ധ്യപ്പെടുത്തുന്നവയായിരുന്നു. വനമേഖലയും പമ്പാനദീതടവും അപ്പർ കുട്ടനാടും പാരിസ്ഥിതികമായി എത്രമാത്രം ദുർബലമാണെന്ന് ഇപ്പോൾ നമുക്കറിയാം.
വികസന കാര്യങ്ങളിൽ ബ്യൂറോക്രാറ്റിക്ക് യാന്ത്രിക സമീപനങ്ങൾക്കപ്പുറം, എല്ലാ മേഖലകളെയും സംയോജിപ്പിച്ചു കൊണ്ടുള്ള ജനകീയവും സർഗ്ഗാത്മകവുമായ ഇടപെടൽ ഉണ്ടാകണം. മാലിന്യ നിർമ്മാർജ്ജനം, വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, മൃഗസംരക്ഷണം തുടങ്ങിയ വികസന മേഖലകളെ ദുരന്ത നിവാരണം, ജൈവ വൈവിധ്യം, പരിസ്ഥിതി പരിപാലനം, നദീസംരക്ഷണം എന്നിവയുമായി ഉദ്ഗ്രഥിപ്പിക്കണം. ജില്ലയുടെ കാർബൺ ഫുട്പ്രിന്റ് കുറച്ചു കൊണ്ടുവരാനുള്ള ബൃഹത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വികസന പ്രവർത്തനങ്ങളെ പുനരേകീകരിക്കണം.
ജില്ലയിലെ മുഴുവൻ ജനങ്ങൾക്കും മാലിന്യനിർമ്മാർജ്ജനം, ജൈവ വൈവിധ്യ പരിപാലനം എന്നിവയിൽ അറിവും പങ്കാളിത്തവും ഉറപ്പാക്കി കാർബൺ ന്യൂട്രൽ പത്തനംതിട്ട എന്ന ലക്ഷ്യം സാക്ഷാത്കരിക്കണം. ഈ മഹത്തായ ലക്ഷ്യത്തിന് അനുഗുണമായ പദ്ധതികൾ ജില്ലാ പഞ്ചായത്ത് ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയാണെങ്കിൽ അതുമായി പുർണ്ണമായി സഹകരിക്കുന്നതിന് ശാസ്ത്ര സാഹിത്യ പരിഷത് മുപ്പത്തെട്ടാം ജില്ലാ വാർഷിക സമ്മേളനം തീരുമാനിച്ചു.
അപ്പർകുട്ടനാടിന് പ്രത്യേക പാക്കേജ് നടപ്പിലാക്കണമെന്നും, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം പി.എസ് സി മുഖേന നടത്തണമന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ജില്ലാ ഭാരവാഹികൾ :-
വി എന്‍ . അനിൽ പ്രസിഡന്റ് , കെ.എസ്. ശ്രീകല, രമേശ് ചന്ദ്രൻ (വൈസ് പ്രസിഡന്റ്) , സി.സത്യദാസ് (സെക്രട്ടറി) കെ.ശാന്ത, പി. ബാലചന്ദ്രൻ (ജോ.സെക്രട്ടറി), ബിജു . എം. ശാമുവേൽ (ട്രഷറർ). സംസ്ഥാന നിർവാഹക സമിതി അംഗം പി.വി ജോസഫ്, ജി.സ്റ്റാലിൻ ,സി.സത്യദാസ്, എൻ .എസ് രാജേന്ദ്രകുമാർ എന്നിവർ സംസാരിച്ചു.
വി എന്‍ അനിൽ( പ്രസിഡന്റ്)
സി.സത്യദാസ് (സെക്രട്ടറി)
എം. ശാമുവേൽ (ട്രഷറർ)
കേരള ശാസ്ത്ര സാഹിത്യ പരിഷത് മുപ്പത്തെട്ടാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് സ്ക്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയിച്ച കുട്ടികളെ അനുമോദിക്കുകയും സമ്മാനം വിതരണം ചെയ്യുകയും ചെയ്തു.
സ്ക്കൂൾ തലത്തിൽ അരുന്ധതി.എം എസ് ( പ്രമാടം നേതാജി), കോളേജ് തലത്തിൽ അഭിജിത്.എസ് ( കോന്നി വി.എൻ.എസ് കോളേജ് ) അനുമോദന സമ്മേളനം പരിഷത് കേന്ദ്ര നിർവാഹക സമിതി അംഗം പി.വി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജി.സ്റ്റാലിൻ സമ്മാനം വിതരണം ചെയ്തു. അനിൽ പ്രമാടം, സി.സത്യദാസ്,സലിൽ വയലാത്തല, എൻ.എസ്. മുരളീ മോഹൻ, എസ്.കൃഷ്ണകുമാർ, കെ പി . രതിക്കുട്ടി എന്നിവർ സംസാരിച്ചു