കോന്നി – കല്ലേലി – അച്ചൻകോവിൽ റോഡരികില്‍ വനംവകുപ്പിന്‍റെ അരുവാപ്പുലം തടി ഡിപ്പോ അഞ്ചേക്കര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നു .വനം വകുപ്പിന്‍റെ പുനലൂർ ടിമ്പർ ഡിവിഷന്‍റെ കീഴിലുള്ള ആറ് തടി ഡിപ്പോകളിൽ ഏറ്റവും വലിയ തടി ഡിപ്പോ ആണ് അരുവാപ്പുലത്ത് ഉള്ളത് .
ഏറ്റവുമധികം തടി ലേലം നടക്കുന്നതും ഇവിടെയാണ്. തിരുവിതാംകൂറിലെ ആദ്യ റിസർവ് വനം കൂടിയാണിത്. 1867 ലാണ് കോന്നിയിലും മലയാറ്റൂരും തേക്കു പ്ലാന്റെഷനുകൾ തുടങ്ങുന്നത്
1888 ൽ തിരുവിതാംകൂർ ദിവാനായിരുന്ന ടി മാധവറാവുവാണ് ഇവിടെ തേക്കു തോട്ടങ്ങൾ സ്ഥാപിക്കാൻ തീരുമാനിച്ചത്.നിലമ്പൂരിലെ തേക്കു തോട്ടങ്ങളിൽ തേക്ക് പരിപാലനത്തിൽ പ്രാവീണ്യം നേടിയ അസിസ്റ്റന്റ് കൺസർവേറ്റർ തോമസിന്‍റെ നേതൃത്വത്തിലായിരുന്നു തൈകൾ വച്ച് പിടിപ്പിച്ചത്.
പിറവന്തൂർ , കടയ്ക്കമൺ, അരീക്കകാവ്, വീയപുരം, തൂയം എന്നിവയാണ് മറ്റ് ഡിപ്പോകൾ
കുപ്പിൽ നിന്ന് തടികൾ അരുവപ്പുലത്ത് എത്തിച്ചു ഓണ്‍ലൈന്‍ കൂടിയാണ് വിതരണം .പത്ത് കോടി രൂപയ്ക്ക് മുകളിലായിരുന്നു ഇത്തവണ ലേലം . തടികളെ ഇവിടെ മൂന്നായി തരം തിരിച്ചിട്ടുണ്ട്.
തേക്ക് കൂടാതെ ഇരുൾ , തേമ്പാവ്, മരുതി എന്നീ കട്ടി കൂടിയ ഇനത്തിൽപ്പെട്ട തടികളും കട്ടി കുറഞ്ഞ ഇനത്തിൽപ്പെട്ട ഇലവ്, ഉറവ്, വെള്ള തടികൾ എന്നിവയുമാണ് ലേലത്തിനെത്തുന്നത്.വകുപ്പിന്റെ തോട്ടങ്ങളിൽ 60 വർഷങ്ങൾക്ക് മുൻപ് നട്ട തേക്കുകളാണ് തീർത്ത് വെട്ട് നടത്തുന്നത്
കോന്നി , മണ്ണാറപ്പാറ, നടുവത്തുമുഴിറേഞ്ചുകളിലെ തടികളാണ് അരുവാപ്പുലത്ത് എത്തിച്ച് അട്ടി വെച്ച് ക്രമം അനുസരിച്ച് ലേലം ചെയ്യുന്നു.വനം വകുപ്പിന് കോടികളുടെ ലാഭമാണ് ഈ ഇനത്തില്‍ ലഭിക്കുന്നത് .