ചൂണ്ടയിടൽ ഒരു കലയാണ്! ആവേശമായി ദേശീയ ചൂണ്ടയിടൽ ചാമ്പ്യൻഷിപ്പ്

 

ഇടവിട്ട് പെയ്യുന്ന മഴയെ കൂസാതെ ഏഴോം പുഴക്കരയിൽ അക്ഷമരായിരുന്ന നൂറോളം പേർ. ചൂണ്ടക്കൊളുത്തിൽ പിടക്കുന്ന ദണ്ഡ മീനുമായി ആലക്കോട് സ്വദേശി എം സി രാജേഷ്. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ഏഴിലം ടൂറിസവുമായി ചേർന്ന് നടത്തിയ ചൂണ്ടയിടൽ മത്സരത്തിൽ ആദ്യമീനെ ചൂണ്ടയിലാക്കിയത് രാജേഷാണ്. ഏഴോം പുഴയിൽ നടന്ന മത്സരം കാണികൾക്ക് കൗതുകവും ആവേശവുമായി.

ചൂണ്ടയിടൽ അത്ര നിസ്സാരമല്ലെന്ന് തെളിയിച്ചു കൊണ്ട് വിവിധ സംസ്ഥാനങ്ങളിൽ നിന്നും നൂറോളം മത്സരാർഥികളാണ് മഴയെ വകവയ്ക്കാതെ മത്സരത്തിൽ പങ്കെടുത്തത്. വേറിട്ട മത്സരത്തിലൂടെ വിനോദസഞ്ചാരത്തിന്റെ പുതിയ സാധ്യതകൾ തുറന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മത്സരാർഥികൾ പറഞ്ഞു.

ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ ടൂറിസം കലണ്ടർ അടിസ്ഥാനമാക്കി കയാക്കിംഗ് ചാമ്പ്യൻഷിപ്പ്, ബീച്ച് ഫുട്‌ബോൾ, മൺസൂൺ സൈക്ലിംഗ്, കളരി ചാമ്പ്യൻഷിപ്പ് തുടങ്ങി വൈവിധ്യങ്ങളായ പരിപാടികളാണ് നടപ്പാക്കി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *