ഭക്ഷ്യസുരക്ഷാ വിഭാഗം പത്തനംതിട്ട ജില്ലയില്‍ പരിശോധന നടത്തി: അടച്ചു പൂട്ടിയ സ്ഥാപനത്തിന്‍റെ പേരുകള്‍ പറയില്ല

ഭക്ഷ്യസുരക്ഷാ വിഭാഗം പത്തനംതിട്ട ജില്ലയില്‍ പരിശോധന നടത്തി: അടച്ചു പൂട്ടിയ സ്ഥാപനത്തിന്‍റെ പേരുകള്‍ പറയില്ല :ഇതൊക്കെ കഴിച്ചു ചത്താലും പറയില്ല .ഈ പരിപാടി ഇവിടെ നടക്കില്ല : പേര് പറയാത്ത സര്‍ക്കാര്‍ ജീവനക്കാരെ ഉടന്‍ പിരിച്ചു വിടുക . ഇവര്‍ ആണ് എല്ലാ തട്ടിപ്പുകള്‍ക്കും കൂട്ട്

ഭക്ഷ്യ സുരക്ഷാ വിഭാഗം ജില്ലയിലെ ഷവര്‍മ, ജ്യൂസ് സറ്റാളുകള്‍, മീന്‍ സ്റ്റാളുകള്‍, ശര്‍ക്കര എന്നിവയുടെ മൊത്തം 77 സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും 14 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും മൂന്ന് സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും രണ്ട് സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും ചെയ്തു. കാലാവധി കഴിഞ്ഞ 80 പാക്കറ്റ് പാലും, മൂന്ന് കിലോയുടെ ഉപയോഗിച്ച എണ്ണയും 25 കിലോ പൂത്ത ശര്‍ക്കരയും 15 കിലോ മാങ്ങയും 56 കിലോ മത്സ്യവും രണ്ട് കിലോയുടെ പച്ചക്കറി നശിപ്പിക്കുകയും 10 സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിച്ച് തിരുവനന്തപുരം ഗവണ്‍മെന്റ് അനലിസ്റ്റ് ലാബിലേക്ക് അയച്ചു. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം അനുസരിച്ച് പ്രവര്‍ത്തിക്കാതിരുന്ന സ്ഥാപനങ്ങള്‍ക്ക് 72000 രൂപ പിഴ ചുമത്തുകയും ചെയ്തു.

മത്സ്യവ്യപാരികള്‍ ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കണം
ഭക്ഷ്യ സുരക്ഷാ വകുപ്പ് കുമ്പഴയിലുളള വ്യപാരസ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാത്ത അഞ്ച് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ആറന്‍മുള സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസറായ ടി.ആര്‍ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. മത്സ്യസ്റ്റാളുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയതും ഗുണനിലവാരമില്ലാത്തതുമായ 56 കിലോ മത്സ്യം കണ്ടെത്തുകയും അവ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശവും നല്‍കി.

മത്സ്യ വില്‍പന കേന്ദ്രങ്ങള്‍/വ്യാപാരികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍-
ഭക്ഷ്യ സുക്ഷാ ലൈസന്‍സ് അല്ലെങ്കില്‍ രജിസ് ട്രേഷന്‍ നേടി അവ സ്ഥാപനങ്ങളില്‍ തന്നെ സൂക്ഷിക്കണം.
ഒരു കിലോ മത്സ്യത്തിന് ഒരു കിലോ ഐസ് എന്ന അനുപാതത്തില്‍ സൂക്ഷിക്കണം. ജീവനക്കാര്‍ മെഡിക്കല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ഭക്ഷ്യ സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുകയും വേണം. വാഹനങ്ങളില്‍ മത്സ്യവ്യാപാരം നടത്തുന്നവരും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *