രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ 60,79,828 രൂപയുടെ വിറ്റുവരവ്. കുടുംബശ്രീ ജില്ലാ മിഷന്റെ ഫുഡ് കോര്‍ട്ടില്‍ 10,51,590 രൂപയും വാണിജ്യ സ്റ്റാളുകളില്‍ 9,60,725 രൂപയും ഉള്‍പ്പെടെ ആകെ 20,12,315 രൂപ വരുമാനം ലഭിച്ചു.
ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ കീഴില്‍ അണിനിരന്ന വാണിജ്യ സ്റ്റാളുകള്‍ ആകെ 33,13,090 രൂപ വരുമാനം നേടി.പ്രധാന സ്റ്റാളുകളും വരുമാനവും: കൊടുമണ്‍ ഫാര്‍മേഴ്സ് സൊസൈറ്റി-1,26,800 രൂപ, സപ്ലൈകോ- 12,124 രൂപ, വിഎഫ്പിസികെ-12500 രൂപ, പത്തനംതിട്ട സമത സഹകരണ സംഘം- 46,000 രൂപ, ചൊള്ളനാവയല്‍ എസ് സി കോ-ഓപ്പറേറ്റീവ് സൊസൈറ്റി- 43500 രൂപ, സാമൂഹിക നീതി വകുപ്പ് വാണിജ്യ സ്റ്റാളുകള്‍-57629 രൂപ, കണ്‍സ്യൂമര്‍ഫെഡ്-2,87,000 രൂപ, ഖാദി ബോര്‍ഡ്-25,000 രൂപ, മില്‍മ-2,00000 രൂപ, ഹാന്റക്സ്- 25,000 രൂപ, കൈരളി ഹാന്‍ഡിക്രാഫ്റ്റ്സ്-32,000 രൂപ, വനം വകുപ്പ്- 8000 രൂപ, കയര്‍ബോര്‍ഡ്- 30,000 രൂപ, ആറന്മുള വാസ്തുവിദ്യാഗുരുകുലം- 6700 രൂപ, കൃഷി വകുപ്പ്- 1,68,870 രൂപ. വ്യക്തിഗത വരുമാനത്തില്‍ തിരുവല്ല ജഗന്‍സ് ഫുഡ് കമ്പനി 9,00000 രൂപ നേടി ഒന്നാമത് എത്തി. 90 തീം സ്റ്റാളുകളും 89 വാണിജ്യ സ്റ്റാളുകളും ഉള്‍പ്പെടെ ആകെ 179 സ്റ്റാളുകളാണ് പ്രദര്‍ശനത്തില്‍ ഉണ്ടായിരുന്നത്. മേയ് 11 മുതല്‍ 17 വരെയാണ് പത്തനംതിട്ട ജില്ലയിലെ ഏറ്റവും വലിയ പ്രദര്‍ശന വിപണന മേള ജില്ലാ സ്റ്റേഡിയത്തില്‍ നടന്നത്.