സ്കൂളുകള്‍ ഒരുങ്ങി : കുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ അധ്യാപകരും കാത്തിരിക്കുന്നു :
ജില്ലാതല സ്‌കൂള്‍ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് ആറന്മുളയില്‍
കേരളം നാളെ അക്ഷരത്തെ പൂജിക്കും . കുഞ്ഞുങ്ങള്‍ പുത്തന്‍ ഉടുപ്പുമിട്ട് വിദ്യാലയ മുറ്റത്ത് കാല്‍ വെയ്ക്കും . കുഞ്ഞുങ്ങളെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കവും പൂര്‍ത്തിയായി . മഹാമാരി രണ്ടു വര്‍ഷം തിമിര്‍ത്തു .
ജൂൺ ഒന്നിന് സ്‌കൂൾ തുറക്കും; 42.9 ലക്ഷം വിദ്യാർഥികൾ സ്‌കൂളിലെത്തും
വിദ്യാർഥികൾക്കും അധ്യാപകർക്കും മാസ്‌ക് നിർബന്ധം
സംസ്ഥാനത്തെ സ്‌കൂളുകൾ ജൂൺ ഒന്നിന് തുറക്കും. 42.9 ലക്ഷം വിദ്യാർഥികളും 1.8 ലക്ഷം അധ്യാപകരും കാൽ ലക്ഷത്തോളം അനധ്യാപകരും സ്‌കൂളുകളിലെത്തും. ഒന്നാം ക്ലാസിൽ നാലു ലക്ഷത്തോളം വിദ്യാർഥികൾ എത്തുമെന്നാണ് പ്രാഥമിക കണക്ക്. സംസ്ഥാന ജില്ലാ, ഉപജില്ലാ സ്‌കൂൾ തലങ്ങളിൽ പ്രവേശനോത്സവം നടക്കും. വിദ്യാർഥികളും അധ്യാപകരും മാസ്‌ക്ക് ധരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശിച്ചു.
സംസ്ഥാനതല പ്രവേശനോത്സവം കഴക്കൂട്ടം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒന്നാം വാള്യം പാഠപുസ്തകങ്ങളും കൈത്തറി യൂണിഫോമുകളും എത്തിച്ചിട്ടുണ്ട്. പി.എസ്.സി നിയമനമം ലഭിച്ച 353 അധ്യാപകർ പുതിയതായി ജോലിക്ക് കയറും. സ്‌കൂളിന് മുന്നിൽ പൊലീസ് സഹായം ഉണ്ടാകും. കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തുമായി വിദ്യാഭ്യാസ മന്ത്രി ചർച്ച നടത്തിയിരുന്നു.
റോഡിൽ തിരക്കിന് സാധ്യതയുള്ളതിനാൽ പൊലീസ് സഹായം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി പറഞ്ഞു. സ്‌കൂളിന് സമീപം മുന്നറിയിപ്പ് ബോർഡുകൾ, ട്രാഫിക് മുന്നറിയിപ്പുകൾ എന്നിവ സ്ഥാപിക്കണം. സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാനും സഹായം തേടിയിട്ടുണ്ട്. സ്‌കൂൾ പരിസരത്തെ കടകളിൽ പരിശോധന നടത്തും. സ്‌കൂളിനു മുന്നിൽ രാവിലെയും വൈകിട്ടും പൊലീസുകാരെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്‌കൂള്‍ പ്രവേശനോത്സവം പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ജൂണ്‍ ഒന്നിന് രാവിലെ 10.15 ന് ആറന്മുള ഗവ. വി.എച്ച്.എസ്.എസില്‍ ആരോഗ്യ, വനിത, ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിശിഷ്ടാതിഥി ആവും.
പാട്ടും പറച്ചിലുമായി കേരള ഫോക്ക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവ് അഡ്വ. സുരേഷ് സോമ സന്നിഹിതനാകും. ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ്. ബീനാറാണി, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ലെജു പി. തോമസ്, ആറന്മുള ഗവ.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പല്‍ ജി. ഹരികൃഷ്ണന്‍, ആറന്മുള ഗവ. വി.എച്ച്.എസ്.എസ് എച്ച്എം മിനു ജെ പിളള, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.