കുരുന്നുകളെ വരവേറ്റ് വർണാഭമായ പ്രവേശനോത്സവം

 

വിദ്യാർത്ഥികളെ വരവേറ്റ് സംസ്ഥാനത്ത് സ്കൂളുകളിൽ വർണാഭമായ പ്രവേശനോത്സവം. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കഴക്കൂട്ടത്ത് നിർവഹിച്ചു. നാല് ലക്ഷത്തോളം നവാ​ഗതരാണ് ഇത്തവണ സ്കൂൾ പ്രവേശനം നേടിയത്. ആകെ 43 ലക്ഷം വിദ്യാർത്ഥികൾ സ്കൂളുകളിലുണ്ട്.

സർക്കാർ സ്കൂളുകളുടെ നിലവാരം ലോകോത്തര നിലവാരത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്ലാസ്മുറികളും പഠനവും ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാ​ഗമാണ്. കൂട്ടം ചേരുന്നതിലൂടെയും കളികളിലൂടെയുമാണ് ജീവിതത്തിന്റെ പഠനം സാധ്യമാവുക.
സ്കൂളുകളിൽ എല്ലാ ജാതിമതസ്ഥരും ഒരുപോലെയാണ്. മതനിരപേരക്ഷത അപകടപ്പെടുത്താനുള്ള ശ്രമം നടക്കുമ്പോൾ ജാ​ഗ്രത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിലെ സ്കൂളുകളെ ലോകോത്തര നിലവാരത്തിലേക്കെത്തിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.എത്തിയ ദിവസം തന്നെ സ്കൂള്‍ യൂണിഫോം കുട്ടികള്‍ക്ക് ലഭിച്ചു .

Leave a Reply

Your email address will not be published. Required fields are marked *