ടെന്‍ഡര്‍
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കുട്ടികള്‍ക്ക് നല്‍കുവാനായി കോഴിമുട്ട എത്തിച്ചുനല്‍കുവാന്‍ തയാറുള്ളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു.
ടെന്‍ഡറുകള്‍ ജൂണ്‍ ഏഴിന് പകല്‍ മൂന്നിന് മുന്‍പായി പുളിക്കീഴ് ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0469-2610016 എന്ന നമ്പരിലോ വിളിച്ച് അറിയാം.
ടെന്‍ഡര്‍
പുളിക്കീഴ് ഐ.സി.ഡി.എസ് പ്രോജക്ടിലെ തിരുവല്ല മുനിസിപ്പാലിറ്റിയിലെ അങ്കണവാടി കുട്ടികള്‍ക്ക് നല്‍കുവാനായി പാല്‍ എത്തിച്ചുനല്‍കുവാന്‍ തയാറുള്ളവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ ഏഴിന് പകല്‍ മൂന്നിന് മുന്‍പായി പുളിക്കീഴ് ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസില്‍ നേരിട്ടോ 0469-2610016 എന്ന നമ്പരിലോ വിളിച്ച് അറിയാം.
സി.എഫ്.ആര്‍.ഡി പരിശീലനം
കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്റ് ഡെവലപ്മെന്റിന്റെ കീഴിലുളള (സി.എഫ്.ആര്‍.ഡി) ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെന്ററില്‍ ജൂണ്‍ 15 മുതല്‍ 17 വരെ ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, ഗുണനിലവാരം, വിപണനം എന്നിവ സംബന്ധിച്ച് പരിശീലനം നല്‍കുന്നു. താത്പര്യമുളളവര്‍ ജൂണ്‍ 10 ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോന്നി പെരിഞ്ഞൊട്ടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ : 0468 2964047, 7025309798, ഇ മെയില്‍ – fptccfrd@gmail.com.
ലൈഫ് മിഷന്‍: ജില്ലയില്‍ 3191 വീടുകള്‍ പൂര്‍ത്തീകരിച്ചു;
പത്തനംതിട്ട കൈവരിച്ചത് വലിയ മുന്നേറ്റം
അര്‍ഹരായ മുഴുവന്‍ ഭവനരഹിതര്‍ക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ പത്തനംതിട്ട ജില്ലയില്‍ രണ്ട്, മൂന്ന് ഘട്ടങ്ങളില്‍ ഇതുവരെ
3191 വീടുകള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം. വിനീത സോമന്‍ അറിയിച്ചു.
ലൈഫ് മിഷന്‍ രണ്ടാം ഘട്ടമായി ഏറ്റെടുത്തിട്ടുള്ളത് ഭൂമിയുള്ള ഭവനരഹിതരുടെ വീട് നിര്‍മാണമാണ്. ഇതില്‍ അര്‍ഹരായി കണ്ടെത്തി കരാര്‍ വച്ചവരില്‍ 2030 ഗുണഭോക്താക്കള്‍ ഇതിനോടകം ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ഇതില്‍ ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയില്‍ കണ്ടെത്തിയിട്ടുള്ള അര്‍ഹരായ കരാര്‍ വച്ച ഗുണഭോക്താക്കളില്‍ 616 പേര്‍ ഇതിനോടകം ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചു.
ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ പട്ടികജാതി, പട്ടികവര്‍ഗ, മത്സ്യതൊഴിലാളി, കുടുംബങ്ങളുടെ ലിസ്റ്റുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ലഭ്യമാക്കിയിരുന്നു. ഈ ലിസ്റ്റിലുള്ള അര്‍ഹരായ കരാര്‍ വച്ച ഗുണഭോക്താക്കളില്‍ 545 പേര്‍ ഇതിനോടകം ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചു.
ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ്പ് രൂപീകരണം സംസ്ഥാനതല ഉദ്ഘാടനം (ജൂണ്‍ മൂന്ന്)
ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ്പ് (ജോയിന്റ് ലയബലിറ്റി ഗ്രൂപ്പ്) രൂപീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം (ജൂണ്‍ മൂന്ന്) രാവിലെ രാവിലെ 11.30ന്മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. അടൂര്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കും.
ജൂണ്‍ ആദ്യവാരം ക്ഷീരവാരമായി ആചരിക്കുന്നതിന്റെ ഭാഗമായാണ് ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ്പ് ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്നത്. ക്ഷീരമേഖലയിലും അനുബന്ധ മേഖലകളിലും പ്രവര്‍ത്തിക്കുന്ന സമാനചിന്തയിലുള്ള കര്‍ഷകരെ ഒരുമിച്ച് ചേര്‍ത്ത് ചെറുഗ്രൂപ്പുകളാക്കി ക്ഷീരശ്രീ സംയുക്ത ബാധ്യത ഗ്രൂപ്പ് രൂപീകരിക്കുന്നതിലൂടെ ഗ്രൂപ്പ് അംഗങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുകയും സാമൂഹിക പ്രതിബദ്ധത വളര്‍ത്തിയെടുക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ഡയറി ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍. രാംഗോപാല്‍, മില്‍മ ചെയര്‍മാന്‍ കെ.എസ്. മണി, തദ്ദേശ ഭരണസ്ഥാപനഅംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ബി.ആര്‍.സി തല പ്രവേശനോത്സവം
പത്തനംതിട്ട ബി.ആര്‍.സി തല പ്രവേശനോത്സവം ഗവ. എല്‍.പി.ജി.എസ് ആനപ്പാറയില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്തു. യൂണിഫോമുകളും പാഠപുസ്തകങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തും മധുര പലഹാരങ്ങളും പായസവും നല്‍കിയുമാണ് കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവത്തോടനുബന്ധിച്ച് എസ്.എസ് കെ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച പ്രീ പ്രൈമറി വിഭാഗവും മുനിസിപ്പല്‍ ചെയര്‍മാന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ഷമീര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി മുഖ്യാതിഥി ആയിരുന്നു. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, നഗരസഭാ കൗണ്‍സിലര്‍മാരായ എസ്. ഷൈലജ, അനില അനില്‍ കുമാര്‍, സി.കെ. അര്‍ജുനന്‍, ബി.പി.സി എസ്. ശൈലജകുമാരി, പി.ടി.എ പ്രസിഡന്റ് അഡ്വ. മുഹമ്മദ് അന്‍സാരി, പ്രഥമാധ്യാപിക ജസി ഡാനിയേല്‍, ബി ആര്‍.സി. കോ-ഓര്‍ഡിനേറ്റര്‍ എസ്. സുനില്‍ കുമാര്‍, അധ്യാപിക ജി. ശ്രീകല തുടങ്ങിയവര്‍ സംസാരിച്ചു.
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം നാലിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം ജൂണ്‍ നാലിന് രാവിലെ 11 ന് മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ഓഫീസില്‍ ചേരും.
ക്വട്ടേഷന്‍
പത്തനംതിട്ട ശുചിത്വ മിഷന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ നിരക്കില്‍ വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. പ്രതിമാസം 1800 കിലോമീറ്റര്‍ ഓടുന്നതിന് ആവശ്യമായ നിരക്ക് ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഏഴിന് ഉച്ചയ്ക്ക് രണ്ടു വരെ. ഫോണ്‍ : 0468 2322014.
സംരംഭകത്വ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റില്‍ ഷെഡ്യൂള്‍ഡ് കാസ്റ്റ് വിഭാഗത്തില്‍പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് ഫിഷറീസ് ആന്റ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കുന്നു. ഈ വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എസ്.സി വിഭാഗത്തിലെ തൊഴില്‍ രഹിതരായ തെരഞ്ഞെടുത്ത 50 യുവതീ യുവാക്കള്‍ക്ക് സ്‌റ്റൈഫന്റോടുകൂടി ജൂണ്‍ 15 മുതല്‍ ജൂലൈ ഒന്നുവരെയും ജൂലൈ നാലു മുതല്‍ 21 വരെയും കളമശേരി കീഡ് ക്യാമ്പസില്‍ രണ്ടു ബാച്ചുകളിലായി പരിശീലനം നടത്തും. താത്പര്യമുള്ളവര്‍ www.kied.info എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ജൂണ്‍ ഒന്‍പതിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0484 2532890/ 2550322/9605542061/7012376994.