തൃക്കാക്കര “കൈ “വിടില്ല :ജനകീയ വിജയം
തൃക്കാക്കര “കൈ “വിടില്ല :ജനകീയ വിജയം:
ഭൂരിപക്ഷം :25016(ഉമ തോമസ്, യു ഡി എഫ് )
Konnivartha. Com :ജോറാണെ… ജോറാണെ ജോ ജോസഫ് ജോറാണെ എന്ന മുദ്രാവാക്യം വിളി തൃക്കാക്കരയിൽ മുഴങ്ങിയില്ല.എൽ ഡി എഫിനു 100 എം എൽ എമാരുടെ കണക്കു പിഴച്ചു. ഉമ തോമസ് (യു ഡി എഫ് )നടത്തിയ തേരോട്ടം പിടിച്ചു നിർത്താൻ എതിരാളികൾക്ക് കഴിഞ്ഞില്ല.
എൻ ഡി എ യുടെ പ്രകടനം താഴേക്ക് പോയി. തുടക്കം മുതൽ ഉമ തോമസ് ലീഡ് നിലനിർത്തി. മൂന്നാം റൗണ്ടിൽ തന്നെ അയ്യായിരം കടന്നു. ഇതോടെ ഇടതു പാളയത്തിൽ യു ഡി എഫ് വിജയിച്ചതായി കണക്കുകൾ നിരന്നു.
8 സ്ഥാനാർഥികൾ മാറ്റുരച്ചു. വാശിയെറിയ മത്സരത്തിൽ ഉമ തോമസ് തൃക്കാക്കരയിൽ യു ഡി എഫിനു വേണ്ടി 25016 വോട്ടിന്റെ ഭൂരിപക്ഷം നേടി