കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കണം – ഡി.എം.ഒ
കോവിഡ് വ്യാപന സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും കോവിഡ് പ്രതിരോധ മാനഡണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു.
സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉറപ്പാക്കുകയും വേണം. മഴക്കാലരോഗങ്ങളും കോവിഡുള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളും പിടിപെടാനുള്ള സാധ്യത ഉള്ളതിനാല്‍ മാസ്‌ക് ധരിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍, സാമൂഹിക അകലം പാലിക്കല്‍, വ്യക്തി ശുചിത്വം, പരിസര ശുചിത്വം ആരോഗ്യപരമായ ഭക്ഷണ ശീലങ്ങള്‍ എന്നിവ പാലിക്കണം. അര്‍ഹരായ എല്ലാവരും കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
കുട്ടികളുടെ വാക്സിനേഷന് വിമുഖത പാടില്ല
സ്‌കൂളുകള്‍ തുറന്ന സാഹചര്യത്തില്‍ 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധമായും കോവിഡ് വാക്സിന്‍ എടുക്കുന്നതിനുള്ള നടപടി രക്ഷിതാക്കളും അധ്യാപകരും സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി അറിയിച്ചു.
12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോര്‍ബേ വാക്സും 15 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്സിനുമാണ് നല്‍കുന്നത്. ഇനിയും വാക്‌സിനെടുക്കാനുള്ള കുട്ടികള്‍ രക്ഷിതാക്കളുടേയോ നോഡല്‍ അധ്യാപകരുടേയോ സാന്നിധ്യത്തില്‍ തൊട്ടടുത്ത വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തി വാക്സിന്‍ സ്വീകരിക്കണം. ആരോഗ്യ വകുപ്പിലെ ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ തങ്ങളുടെ ഏരിയയിലെ സ്‌കൂളുകള്‍ സന്ദര്‍ച്ച് വരും ദിവസങ്ങളില്‍ കോവിഡ് വാക്സിനേഷന്റെ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.