പോര്‍ച്ചില്‍ “വെറുതെ കിടന്ന കാറും ” ഈ പണവും ആരുടെ
പത്തനംതിട്ട ജില്ലയിലെ തിരുവല്ല എന്നൊരു ദേശം ഉണ്ട് . ആ ദേശത്തിന് ഒരു പാട് കഥകള്‍ പറയുവാന്‍ ഉണ്ട് . പത്തനംതിട്ട ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശമലയാളികളുള്ള പ്രദേശമാണ് തിരുവല്ലയും സമീപ പ്രദേശമായ കുമ്പനാടും .
സ്വന്തമായി സഭ ഉണ്ടാക്കിയ മെത്രാന്‍ ഉണ്ട് ഇവിടെ . മില്ല്യന്‍ ഡോളര്‍ ആണ് വിദേശത്ത് നിന്നും കേരളത്തില്‍ എത്തിച്ചതും സ്ഥാവര ജംഗമ വസ്തുക്കള്‍ വാങ്ങി സ്വന്തം പേരില്‍ വലിയൊരു സഭ ഉണ്ടാക്കി .
അന്ന് കേന്ദ്ര സര്‍ക്കാര്‍ എഫ് സി ആര്‍ ചട്ട പ്രകാരം സംഭാവന സ്വീകരിക്കാന്‍ അനുമതി നല്‍കി . ഒരു കേന്ദ്ര അന്വേഷണം ഉണ്ടായില്ല . ഇടയ്ക്ക് എന്തോ സ്വര ചേര്‍ച്ച വന്നിട്ട് ഭരണ പക്ഷം സമരം നടത്തി .അതും ഒതുക്കി . വാങ്ങാന്‍ പാടിലാത്ത തോട്ടം വാങ്ങി . ഇപ്പോള്‍ അത് വിമാനത്താവളം ആയി രൂപപ്പെടുത്തുവാന്‍ ഉള്ള ശ്രമം ആണ് .
ഒരിക്കല്‍ ഒരുനാള്‍ ഏതോ ഒരു ദേശിയ പാര്‍ട്ടിയ്ക്ക് ഹിതം വന്നതിനാല്‍ ഒരു നാള്‍ ദേശീയ അന്വേഷണ സംഘം കടന്നു കയറി തിരുവല്ല ആസ്ഥാനം . അവിടെ കാര്‍ പോര്‍ച്ചില്‍ ഉള്ള ആരുടെയോ ഒരു കാറില്‍ വെറുതെ വെച്ച കോടികള്‍ കണ്ടെത്തി . കണ്ടെത്തി എന്നുള്ളത് സത്യം . പിന്നെ ആ പണം ആരും കണ്ടില്ല . അന്വേഷണ സംഘത്തെയും . എവിടെയോ എന്തോ തിരിമറി . മറിക്കാനും മലര്‍ത്തി അടിയ്ക്കാനും നാവു ഉള്ളപ്പോള്‍ ഈ പണം അത്രയും വെളിപ്പിച്ചു . ആരുടെ ആണ് ഈ പണം .ആര് കൊണ്ടുവന്നു .ആര്‍ക്കു വേണ്ടി . കോടികള്‍ മറിയുന്ന ബിസിനസ് ആണ് ഇത് .
കോന്നി വകയാറില്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നടത്തിയ തട്ടിപ്പ് രണ്ടായിരം കോടി .അത് തങ്ങളുടെ സ്വന്തം തട്ടിപ്പ് . കാറില്‍ നിന്നും കണ്ടെത്തിയ കോടികള്‍ ആരുടെ ആണ് .വെളിപ്പെടുത്താന്‍ കേരള പോലീസ് തയാര്‍ ആകണം