കേരള സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ കേരള പദ്ധതിയില്‍ നിര്‍മ്മാണം ആരംഭിച്ച ഹെവന്‍ വാലി ഇന്‍ഡസ്ട്രീസിന്റെ എത്സ കായപ്പൊടി വിപണിയിലെത്തി. പന്തളം പ്രസ്സ് ക്ലബില്‍ വച്ചു പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം രക്ഷാധികാരി പി. രാമവര്‍മ്മ രാജയ്ക്കു നല്കിക്കൊണ്ടു പത്തനംതിട്ട ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എന്‍. അനില്‍ കുമാര്‍ വിപണനോദ്ഘാടനം നിര്‍വ്വഹിച്ചു.
ഹെവൻ വാലി ഇൻഡസ്ട്രീസ് ഡയറക്ടർ വർഗ്ഗീസ് മുട്ടം, വ്യാപാരി വ്യവസായി ഏകോപന സമിതി പന്തളം യൂണിറ്റ് വൈസ് പ്രസിഡൻ്റ് നിസ്സാർ എന്നിവർ പങ്കെടുത്തു. കായം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ നിന്നു നേരിട്ട് ഇറക്കുമതി ചെയ്തു മായമൊന്നും ചേർക്കാതെ ഓർഗാനിക്കായാണ് എത്സ കായപ്പൊടി നിർമ്മിക്കുന്നതെന്നു വർഗ്ഗീസ് മുട്ടം പറഞ്ഞു.