ആങ്ങമൂഴിയില്‍ നിന്ന് കഴിഞ്ഞ ദിവസം ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടിട്ടില്ല
ആങ്ങമൂഴിയില്‍ നിന്ന് കഴിഞ്ഞ ദിവസം ബസ് ഡ്രൈവര്‍ തട്ടിക്കൊണ്ടു പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി പീഡിപ്പിക്കപ്പെട്ടിട്ടില്ല.പെണ്‍കുട്ടിയെ ഉപദേശിക്കാന്‍ കൊണ്ടു പോയതെന്ന് ഡ്രൈവര്‍ ഷിബിന്‍ പോലീസിനോട് പറഞ്ഞു . ചെലവിന് കുട്ടിയുടെ കമ്മലൂരി വിറ്റു. തന്നെ സ്പര്‍ശിച്ചിട്ടു പോലുമില്ലെന്ന് പെണ്‍കുട്ടിയുടെ മൊഴി നല്‍കിയതോടെ പോക്സോ കേസ് നിലനില്‍ക്കില്ല എന്ന് അറിയുന്നു എന്നാല്‍ .എങ്കിലും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്സില്‍ അഴിയെണ്ണേണ്ടി വരും.
ആങ്ങമൂഴിയില്‍ നിന്നും പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായി സ്വകാര്യ ബസ്സ് ഡ്രൈവര്‍ ഷിബിന്‍ നാടു വിട്ടത് കടം വാങ്ങിയ അഞ്ഞൂറ് രൂപയുമായി എന്നാണ് മൊഴി . ആലപ്പുഴ ചേര്‍ത്തല ഏറ്റുമാനൂര്‍ വഴി കോട്ടയം മെഡിക്കല്‍ കോളേജിനു സമീപം ഉള്ള ലോഡ്ജില്‍ എത്തി വിശ്രമിക്കുമ്പോള്‍ ആണ് പോലീസ് എത്തി ഇരുവരെയും കൂട്ടികൊണ്ട് പോന്നത് . വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡിപ്പിക്കപെട്ടില്ല എന്ന് തെളിഞ്ഞു .
ആവേ മരിയ എന്ന ബസ്സിലെ ഡ്രൈവര്‍ ആണ് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഷിബിന്‍ . ആങ്ങമൂഴി നിവാസിനിയായ പത്താം ക്ലാസുകാരി ഇന്നലെ രാവിലെ ആണ് ഇയാളുമായി മുങ്ങിയത് . ഇയാള്‍ ഓടിക്കുന്ന ബസ്സില്‍ കയറി പത്തനംതിട്ട എത്തി . പത്തനംതിട്ടയില്‍ ബസ്സ് ഇട്ട ശേഷം ഷിബിന്‍ പെണ്‍കുട്ടിയുമായി ആലപ്പുഴയ്ക്ക് തിരിച്ചു .പോകും വഴി സിം നശിപ്പിച്ചു . കടം വാങ്ങിയ അഞ്ഞൂറ് രൂപ തീര്‍ന്നതോടെ പെണ്‍കുട്ടിയുടെ കമ്മല്‍ മൂവായിരത്തി അഞ്ഞൂറ് രൂപയ്ക്ക് ജൂവലറിയില്‍ വിറ്റ് ഇരുവരും കോട്ടയത്തേക്ക് യാത്ര തുടര്‍ന്നു . ഏറ്റുമാനൂര്‍ ഇറങ്ങി കറങ്ങി നടന്ന ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ഭാഗത്തെ ലോഡ്ജില്‍ മുറി എടുത്തു . ഇതിനോടകം ഇരുവരുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു . ഇവരെ കണ്ട രണ്ടു സ്ത്രീകള്‍ ആണ് പോലീസില്‍ വിവരം നല്‍കിയത് .ഇവര്‍ പോകാന്‍ സാധ്യത ഉള്ള ഹോട്ടലുകളില്‍ പോലീസ് ഇതിനോടകം പരിശോധന നടത്തിയിരുന്നു .
വിവരം ലഭിച്ചതോടെ പോലീസ് എത്തി ഇരുവരെയും കൂട്ടികൊണ്ട് പോന്നു . പെണ്‍കുട്ടിയെ കോഴഞ്ചേരി മഹിളാ മന്ദിരതിലേക്കു മാറ്റി . പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ ഇയാള്‍ക്ക് എതിരെ കേസ് എടുത്തു .