മങ്കിപോക്സ് രോഗിയുടെ പേരില്‍ കൊല്ലം ഡി എം ഒ ഓഫീസ് ആദ്യം പുറത്ത് വിട്ട റൂട്ട് മാപ്പ് തെറ്റ്
കൊല്ലത്ത് കുരങ്ങ് വസൂരി സ്ഥിരീകരിച്ച രോഗിയുടെ പേരിൽ രോഗിയുടെ പേരിൽ ആദ്യം പുറത്തുവിട്ട റൂട്ട് മാപ്പ് തെറ്റ് . പാരിപ്പള്ളി മെഡിക്കൽ കോളജിൽ രോഗിയെ പ്രവേശിപ്പിച്ചെന്നായിരുന്നു വിശദീകരണം. എന്നാൽ രോഗി ചികിത്സയിലുളളത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്.
അതേസമയം കുരങ്ങുവസൂരി സ്ഥിരീകരിച്ച കൊല്ലം സ്വദേശിക്ക് 35 പേരുമായി സമ്പർക്കമുണ്ടെന്ന് ജില്ലാകലക്ടർ അഫ്സാന പർവീൺ പറഞ്ഞു.സംസ്ഥാനത്ത് കുരങ്ങു വസൂരി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കേന്ദ്ര സംഘം ഇന്ന് വൈകിട്ടോടെ കേരളത്തിലെത്തും.