സമ്പൂര്‍ണ വൈദ്യുതവത്ക്കരണമെന്ന നേട്ടം കേരളം
മുന്‍പേ കൈവരിച്ചു: ഡെപ്യുട്ടി സ്പീക്കര്‍
സമ്പൂര്‍ണ വൈദ്യുതവത്ക്കരണമെന്ന നേട്ടം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സ്വന്തമാക്കിയ സംസ്ഥാനമാണ് കേരളമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @2047 വൈദ്യുതി മഹോത്സവം പരിപാടിയുടെ ഉദ്ഘാടനം മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഊര്‍ജ മേഖലയില്‍ കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്. കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുന്‍പേ നേടിയ സംസ്ഥാനമാണ് കേരളം എന്ന കാര്യത്തില്‍ ഏറെ അഭിമാനമുണ്ട്. ഊര്‍ജം മനുഷ്യജീവിതത്തില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. ഗുണമേന്മയുള്ള ഊര്‍ജം ജനങ്ങള്‍ക്ക് എത്തിക്കുകയെന്നത് ലക്ഷ്യമിട്ട് വൈദ്യുത വകുപ്പ് മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വൈദ്യുതി എത്താത്ത മേഖലകളിലും പാരമ്പര്യേതര വൈദ്യുതി എത്തിച്ചിട്ടുണ്ട് എന്നത് ഏറ്റവും വലിയ കാര്യമാണെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
ഇതോടനുബന്ധിച്ച് ഊര്‍ജ രംഗത്തെ നേട്ടങ്ങള്‍ സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും എക്‌സിബിഷനും മറ്റ് കലാപരിപാടികളും നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, അടൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഡി. സജി, അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി.രാധാകൃഷ്ണന്‍, പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ജില്ലാ പഞ്ചായത്ത് അംഗം സി കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ഷിബു, ഗ്രാമപഞ്ചായത്ത് അംഗം ഷീജാ ഷാനവാസ്, പിഎഫ്‌സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി. പാക്കിരി സ്വാമി, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി.എന്‍ പ്രസാദ്, കെഎസ്ഇബിഎല്‍ ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനി. എന്‍. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പന്തളം എന്‍എസ്എസ് പോളിടെക്നിക് കോളജില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സിവില്‍ എന്‍ജിനിയറിംഗ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനിയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗ്, കംപ്യൂട്ടര്‍ എന്‍ജിനിയറിംഗ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. യോഗ്യത: ഇംഗ്ലീഷ്, മാത്തമാറ്റിക്സ്- ബിരുദാനന്തരബിരുദവും ഫസ്റ്റ് ക്ലാസും. എന്‍ജിനിയറിംഗ് വിഷയങ്ങള്‍- ബിടെക്കും ഫസ്റ്റ്ക്ലാസും. താല്‍പര്യമുള്ളവര്‍ കോളജുമായി ബന്ധപ്പെടണം. ഫോണ്‍: 04734-259634.
(പിഎന്‍പി 2204/22)
ഇ-ശ്രം രജിസ്ട്രേഷന്‍
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ അംഗങ്ങളും അക്ഷയസെന്റര്‍/ ജനസേവന കേന്ദ്രം വഴി ഇ-ശ്രം രജിസ്ട്രേഷന്‍ നടത്തണം. ഇതിന്റെ ഒരു പകര്‍പ്പ് ജൂലൈ 31 ന് അകം പത്തനംതിട്ട ഓഫീസില്‍ എത്തിക്കണം. ഫോണ്‍ – 0468-2220248.
ഇ-ശ്രം രജിസ്ട്രേഷന്‍
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായുള്ള രജിസ്റ്റേര്‍ഡ് തൊഴിലാളികള്‍ ഇ-ശ്രം പോര്‍ട്ടലില്‍ അടിയന്തരമായി രജിസ്റ്റര്‍ ചെയ്യണം. അവസാന തീയതി ജൂലൈ 31. ഫോണ്‍: 0469-2603074.
കോഴിക്കുഞ്ഞുങ്ങള്‍
പത്തനംതിട്ട ജില്ലാ വെറ്ററിനറി കേന്ദ്രം വഴി ജൂലൈ 30ന് രാവിലെ ഒന്‍പതിന് 45 ദിവസം പ്രായമുളള മുന്തിയ ഇനം കോഴിക്കുഞ്ഞുങ്ങളെ 120 രൂപ നിരക്കില്‍ വിതരണം ചെയ്യും. ആവശ്യമുള്ള കര്‍ഷകര്‍ നേരിട്ടു വാങ്ങണം.
സമ്പൂര്‍ണ വൈദ്യുതവത്ക്കരണമെന്ന നേട്ടം കേരളം
മുന്‍പേ കൈവരിച്ചു: ഡെപ്യുട്ടി സ്പീക്കര്‍
സമ്പൂര്‍ണ വൈദ്യുതവത്ക്കരണമെന്ന നേട്ടം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സ്വന്തമാക്കിയ സംസ്ഥാനമാണ് കേരളമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @2047 വൈദ്യുതി മഹോത്സവം പരിപാടിയുടെ ഉദ്ഘാടനം മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഊര്‍ജ മേഖലയില്‍ കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്. കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുന്‍പേ നേടിയ സംസ്ഥാനമാണ് കേരളം എന്ന കാര്യത്തില്‍ ഏറെ അഭിമാനമുണ്ട്. ഊര്‍ജം മനുഷ്യജീവിതത്തില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. ഗുണമേന്മയുള്ള ഊര്‍ജം ജനങ്ങള്‍ക്ക് എത്തിക്കുകയെന്നത് ലക്ഷ്യമിട്ട് വൈദ്യുത വകുപ്പ് മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വൈദ്യുതി എത്താത്ത മേഖലകളിലും പാരമ്പര്യേതര വൈദ്യുതി എത്തിച്ചിട്ടുണ്ട് എന്നത് ഏറ്റവും വലിയ കാര്യമാണെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.
ഇതോടനുബന്ധിച്ച് ഊര്‍ജ രംഗത്തെ നേട്ടങ്ങള്‍ സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും എക്‌സിബിഷനും മറ്റ് കലാപരിപാടികളും നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, അടൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഡി. സജി, അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി.രാധാകൃഷ്ണന്‍, പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ജില്ലാ പഞ്ചായത്ത് അംഗം സി കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ഷിബു, ഗ്രാമപഞ്ചായത്ത് അംഗം ഷീജാ ഷാനവാസ്, പിഎഫ്‌സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി. പാക്കിരി സ്വാമി, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി.എന്‍ പ്രസാദ്, കെഎസ്ഇബിഎല്‍ ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനി. എന്‍. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹര്‍ ഘര്‍ തിരംഗ പരിപാടിക്ക് ഒരുക്കങ്ങള്‍ ആരംഭിച്ചു
എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തുന്ന ഹര്‍ ഘര്‍ തിരംഗ (എല്ലാ വീട്ടിലും ത്രിവര്‍ണപതാക) പരിപാടിക്ക് ജില്ലയില്‍ ഒരുക്കങ്ങള്‍ ആരംഭിച്ചു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് രാജ്യത്തെ ഓരോ വീട്ടിലും ദേശീയ പതാക ഉയര്‍ത്തുന്നത്. ഓഗസ്റ്റ് 13 മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ വീടുകള്‍, സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യഓഫീസുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പതാക ഉയര്‍ത്തും.
ജില്ലയിലെ കഴിയുന്നത്ര വീടുകളില്‍ പതാക ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഹര്‍ ഘര്‍ തിരംഗയുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. വിദ്യാര്‍ഥികളിലൂടെ വീടുകളില്‍ എത്തിക്കുന്നതിനായി സ്‌കൂള്‍, കോളജുകള്‍ വഴി ദേശീയ പതാക വിതരണം ചെയ്യണം. എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ജനപ്രതിനിധികളുടേയും വീടുകളില്‍ പതാക ഉയര്‍ത്തണമെന്നും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ പതാക ഉയര്‍ത്തുന്നുവെന്ന് ഉറപ്പു വരുത്തണമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ആവശ്യമായ പതാകകളുടെ എണ്ണം വിദ്യാഭ്യാസ വകുപ്പ് മുഖേനയും തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ മുഖേനയും ശേഖരിക്കും. ഇന്ത്യന്‍ ഫ്ളാഗ് കോഡ് പ്രകാരം 20 ഇഞ്ച് വീതിയും 30 ഇഞ്ച് നീളവുമുള്ള പോളിസ്റ്റര്‍ മിക്സിലുള്ള പതാക കുടുംബശ്രീ മുഖേന പൊതുജനങ്ങള്‍ക്ക് 30 രൂപയ്ക്ക് വാങ്ങാം. പതാകകള്‍ വിതരണം ചെയ്യുന്നത് ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ എഡിഎം ബി. രാധകൃഷ്ണന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സത്യമേവ ജയതേ മീഡിയ ലിറ്ററസി ക്യാമ്പെയ്ന്‍ ഉദ്ഘാടനം ചെയ്തു
സത്യമേവ ജയതേ മീഡിയ ലിറ്ററസി ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം തൈക്കാട് ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്റ് ലൈഫ് ലോംങ് എഡ്യൂക്കേഷന്‍ കേരള (സ്‌കോള്‍ കേരള)യിലെ വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍നെറ്റിന്റെ സുരക്ഷിത ഉപയോഗം സംബന്ധിച്ചായിരുന്നു മീഡിയ ലിറ്ററസി ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ജില്ല സ്‌കോള്‍ കേരള വിദ്യാര്‍ഥികളെ അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ കാതോലിക്കേറ്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. പ്രത്യേക പരിശീലനം ലഭിച്ച റിസോഴ്‌സ് പേഴ്‌സണ്‍ മീഡിയ ലിറ്ററസിയില്‍ ജില്ലാ തലത്തിലും ക്ലാസെടുത്തു.

ഐഎച്ച്ആര്‍ഡി കോഴ്സുകള്‍ക്ക് 31 വരെ അപേക്ഷിക്കാം
ഐഎച്ച്ആര്‍ഡിയുടെ ആഭിമുഖ്യത്തില്‍ പൈനാവ് മോഡല്‍ പോളിടെക്നിക് കോളേജില്‍ ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ് എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ജൂലൈ 31 വരെ ദീര്‍ഘിപ്പിച്ചു. യോഗ്യത : പിജിഡിസിഎ (ഡിഗ്രി) ഡിസിഎ (പ്ലസ് ടു), എഡിബിഎംഇ-ഇലക്ടോണിക്സ് അല്ലെങ്കില്‍ ബന്ധപ്പെട്ട സബ്ജക്ടുകളില്‍ ഡിഗ്രി / മൂന്നു വര്‍ഷ ഡിപ്ലോമ, സിസിഎല്‍ഐഎസ് സി (എസ്എസ്എല്‍സി ). അവസാന തിയതി ജൂലൈ 31. എസ് സി /എസ് ടി / ഒഇസി/ഒബിസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. https://forms.gle/axtYrThGgfTFDTsq8 എന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍ : 0486 2 232 246/ 297 617, 8547 005 084, 9495 276 791, വെബ്സൈറ്റ്: www.ihrd.ac.in .
ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
ദേശീയ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ജൂലൈ 30 ന് ഉച്ചക്ക് രണ്ടിന് റവന്യൂ ടവര്‍, രണ്ടാം നില, അടൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് കെട്ടിടത്തില്‍ കൂടികാഴ്ച നടക്കും. ഒരു ഒഴിവ്. ശമ്പളം കണ്‍സോളിഡേറ്റഡ് പേ – 17000 രൂപ. യോഗ്യത- ഡി.സി.എ/ബിടെക്(സിഎസ്/ഐടി)ബിബിഎ/ബിഎസ് സി (സിഎസ്) ഡിഗ്രി, ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പിംഗ് സ്പീഡ്, ഗവ.സെക്ടര്‍/സോഷ്യല്‍ സെക്ടര്‍ സകീമുകളില്‍ പ്രവൃത്തി പരിചയം, പ്രായം 01.01.2022ന് 40 കവിയരുത്. നിശ്ചിത യോഗ്യതയുളളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പുമായി അഭിമുഖത്തിന് എത്തണം. ഫോണ്‍ : 9072650492.
കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
അടൂര്‍ കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകരിച്ച പിഎസ് സി നിയമനങ്ങള്‍ക്ക് യോഗ്യമായ ഡിസിഎ, വേഡ് പ്രൊസസിംഗ് ആന്റ് ഡേറ്റാ എന്‍ട്രി, ടാലി എന്നീ കോഴ്സുകളിലേക്കും ഇന്ത്യന്‍ ആന്റ് ഫോറിന്‍ അക്കൗണ്ടിംഗ്, ഫയര്‍ ആന്റ് സേഫ്റ്റി ലോജിസ്റ്റിക് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളുടെ പുതിയ ബാച്ചിലേക്കും അപേക്ഷിക്കാം. ഫോണ്‍: 8547632016.
ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം
കണ്ണൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡലൂം ടെക്‌നോളിയില്‍ ആരംഭിക്കുന്ന ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷക്കാലയളവുള്ള ഈ കോഴ്സിന് എസ്.എസ്.എല്‍.സി യാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 35 വയസ്. കോഴ്സ് ഫീ കോഷന്‍ ഡെപ്പോസിറ്റ് ഉള്‍പ്പെടെ 21,200 രൂപ. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 12. അപേക്ഷകള്‍ നേരിട്ടും, www.iihtkannur.ac.in എന്ന വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായും അപേക്ഷിക്കാവുന്നതാണ്. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജി, കണ്ണൂര്‍, കിഴുന്ന പി. ഒ, തോട്ടട. ഫോണ്‍: 0497 2 835 390
കുടിവെളള ചാര്‍ജ് കുടിശിക തീര്‍പ്പാക്കാം
വാട്ടര്‍ ചാര്‍ജ് കുടിശിക പിരിക്കുന്നതിനുളള തീവ്ര യജ്ഞത്തിന്റെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്ന് ജല അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ആഗസ്റ്റ് 15 വരെ എല്ലാ പ്രവര്‍ത്തി ദിനങ്ങളിലും ആംനെസ്റ്റി പദ്ധതി പ്രകാരം കുടിശിക തീര്‍പ്പാക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കാം. 2021 ജൂണ്‍ 30ന് മുമ്പ് മുതല്‍ കുടിശിക നിലനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.
കാന്‍സര്‍, അവയവ മാറ്റ ശസ്ത്രക്രിയ, ഡയാലിസിസ്, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ എന്നിവരുടെ കുടുംബങ്ങള്‍ക്ക് ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിലും ലീക്കേജ് മൂലം അധിക ബില്ല് വന്നിട്ടുളള ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്കും ഈ സ്‌കീമില്‍ ആനുകൂല്യം ലഭിക്കുന്നതാണ്. തീര്‍പ്പാക്കിയ തുകയ്ക്ക് പുറമെ റവന്യൂ വകുപ്പിന് അടക്കാനുളള റിക്കവറി ചാര്‍ജ് കൂടി ഉപഭോക്താവ് അടക്കണം. ബിപിഎല്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗം കൂടുതല്‍ വന്നതിനാല്‍ ബില്ല് വന്നവര്‍ക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാം.
ഇലന്തൂര്‍ ബ്ലോക്ക് ; പഠനമുറി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട മുനിസിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കായി പട്ടികജാതി വികസനവകുപ്പ് 2022-23വര്‍ഷം നടപ്പിലാക്കുന്ന പഠനമുറി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ ഗവണ്‍മെന്റ്്/എയ്ഡഡ്/ടെക്നിക്കല്‍/കേന്ദ്രിയവിദ്യാലയം /സ്പെഷ്യല്‍ സ്‌കൂളുകളില്‍ 8,9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത മാതൃകയില്‍ ഉള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാനസര്‍ട്ടിഫിക്കറ്റ്(ഒരുലക്ഷംരൂപവരെ), വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം, ഗ്രാമപഞ്ചായത്ത്/ മുന്‍സിപാലിറ്റിയില്‍ നിന്നും പഠനമുറി ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, വീട് 800 ചതുരശ്ര അടിയില്‍ താഴെ ആണെന്ന സാക്ഷ്യപത്രം, വീടിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാര്‍കാര്‍ഡ്, റേഷന്‍കാര്‍ഡ്, ബാങ്ക്പാസ് ബുക്ക് കോപ്പികളും, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ(2), മേല്‍രേഖകള്‍ സഹിതം ആഗസ്റ്റ് 10ന് വൈകിട്ടു അഞ്ചിന് മുന്‍പായി പൂര്‍ണമായ അപേക്ഷ സഹിതം ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍, ഇലന്തൂര്‍ ബ്ലോക്ക്, നെല്ലിക്കാല പി ഒ എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 8547 630 042 ഇമെയില്‍: scdoelanthoor42@gmail.com.
സൗജന്യ പഠനോപകരണ കിറ്റ്
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതി എന്നിവയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതല്‍ അഞ്ചുവരെയുളള ക്ലാസുകളില്‍ പഠിക്കുന്ന അപേക്ഷിച്ച കുട്ടികള്‍ക്കുള്ള സൗജന്യ പഠനോപകരണ കിറ്റ് വിതരണം ജൂലൈ 30 ന് ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ട വൈഎംസിഎ ഹാളില്‍ നടത്തും. വിതരണോദ്ഘാടനം പത്തനംതിട്ട നഗരസഭാ അധ്യക്ഷന്‍ അഡ്വ. ടി.സക്കീര്‍ ഹൂസൈന്‍ നിര്‍വഹിക്കും. കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്.സേവ്യര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലയിലെ വിവിധ യൂണിയന്‍ നേതാക്കള്‍ പങ്കെടുക്കും. വിവിധ അസംഘടിത മേഖലയില്‍ തൊഴില്‍ ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇശ്രം രജിസ്ട്രേഷന്‍ നടത്തുന്നതിനും മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് സൗകര്യം ഒരുക്കും. രജിസ്ട്രേഷന്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ കരുതണം. ഫോണ്‍ : 0468 2 320 158.
ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് ജൂലൈ സെഷനില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുളള കോഴ്സിന് അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത പ്ലസ് ടു അഥവാ തത്തുല്യം. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളില്‍ കോണ്‍ടാക്ട് ക്ലാസുകള്‍ നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. പത്തനംതിട്ട സ്റ്റഡി സെന്റര്‍ ഫോണ്‍ : 9539 623 456.
കോയിപ്രം ബ്ലോക്ക്: പഠനമുറി പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസനവകുപ്പിന്റെ പഠനമുറി ധനസഹായ പദ്ധതി 2022-23 പ്രകാരം ജില്ലയിലെ ഗവണ്‍മെന്റ്്/എയ്ഡഡ്/ടെക്നിക്കല്‍/കേന്ദ്രിയവിദ്യാലയം /സ്പെഷ്യല്‍സ്‌കൂളുകളില്‍ 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത മാതൃകയില്‍ ഉള്ള അപേക്ഷ, ജാതിസര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് (ഒരുലക്ഷംരൂപവരെ), വിദ്യാര്‍ത്ഥി പഠിക്കുന്ന സ്ഥാപനത്തിലെ മേധാവിയുടെ സാക്ഷ്യപത്രം, കൈവശാവകാശ / ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, മറ്റ് ഏജന്‍സികളില്‍ നിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം, വീട് 800 ചതുരശ്ര അടിയില്‍ താഴെയുള്ളവര്‍ ബാങ്ക് പാസ് ബുക്ക് പകര്‍പ്പുകളും സഹിതം ആഗസ്റ്റ് അഞ്ചിനകം കോയിപ്രം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം.