അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ അഫ്ഗാനിസ്ഥാനില്‍ യുഎസ് ഡ്രോണ്‍ ആക്രമണത്തിലൂടെ കൊലപ്പെടുത്തി.യുഎസ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. തീവ്രവാദത്തെതിനെതിരെ വിജയകരമായി നടത്തിയ സൈനിക നടപടി സംബന്ധിച്ച് പ്രസിഡന്റ് ബൈഡന്‍ പരാമര്‍ശങ്ങള്‍ നടത്തുമെന്ന് വൈറ്റ്ഹൗസ് അറിയിച്ചു.11 വര്‍ഷം മുമ്പ് ഒസാമ ബിന്‍ലാദനെ യുഎസ് കൊലപ്പെടുത്തിയ ശേഷം അയ്മന്‍ അല്‍ സവാഹിരിയായിരുന്നു അല്‍ഖ്വയ്ദയുടെ മുഖം.