തിരുവനന്തപുരം: ചികിത്സയ്ക്ക് എത്തിച്ചശേഷം ബന്ധുക്കൾ തിരികെക്കൊണ്ടുപോകാതെ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കഴിയുന്ന 250 പേർക്കായി സാമൂഹികനീതി വകുപ്പ് സ്വീകരിക്കുന്ന നടപടികൾ നാലാഴ്ചയ്ക്കകം അറിയിക്കണമെന്നു മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ.
മാതാപിതാക്കളെ മക്കൾ സംരക്ഷിക്കാത്തതുമായി ബന്ധപ്പെട്ട് പതിനയ്യായിരത്തിലേറെ കേസുകൾ നിലവിലുണ്ട്.വയോധികരുടെ സംരക്ഷണത്തിനായി നിയമങ്ങൾ നിലവിലുണ്ടെങ്കിലും ഫലമില്ലാത്ത അവസ്ഥയാണ്.ഇന്ത്യയിൽ ഏറ്റവും കൂടുതൽ വയോജന കേന്ദ്രങ്ങളുള്ള സംസ്ഥാനമാണ് കേരളമെന്നാണു റിപ്പോർട്ട്.