പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം. എസ്. സുനിൽ വിഷുക്കൈനീട്ടമായി 6 നിർധന കുടുംബങ്ങൾക്ക് ഭൂമി ദാനമായി നൽകി. ആധാര കൈമാറ്റം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഡോ. എം. എസ്.സുനിൽ നിർവഹിച്ചു. ആറു വർഷങ്ങൾക്കു മുമ്പ് ഏലിയാമ്മ ജേക്കബ് പത്തനംതിട്ട ജില്ലയിൽ ചിറ്റാറിൽ ടീച്ചറിന് നൽകിയ 50 സെന്റ് സ്ഥലം , വീടും സ്ഥലവും ഇല്ലാതിരുന്ന 6 കുടുംബങ്ങൾക്കായി വീതിച്ച് നൽകുകയായിരുന്നു. അകാലത്തിൽ നിര്യാതനായ മാധ്യമപ്രവർത്തകൻ സുരേഷ് മല്ലശ്ശേരിയുടെ ഭാര്യ ബിന്ദുവിനും, വിധവയായ സൗമ്യ, വിധവയായ സിന്ധു, രോഗിയായ ജയപ്രകാശ്, കലാകാരിയായ അനില അജോ, വീട്ടുകാരാലും ബന്ധുക്കളാലും ഉപേക്ഷിക്കപ്പെട്ട ജയ്സൺ ആലിസ് എന്നിവരുടെ കുടുംബങ്ങൾക്കാണ് വസ്തു നൽകിയത്. ഓരോരുത്തർക്കും അഞ്ചു മുതൽ ആറര സെന്റ് വരെ സ്ഥലം ലഭിച്ചു. ചടങ്ങിൽ പ്രോജക്ട് കോഡിനേറ്റർ കെ. പി. ജയലാൽ., പ്രസ് പ്രസിഡന്റ് സജിത്ത് പരമേശ്വരൻ എന്നിവർ പ്രസംഗിച്ചു. ചടങ്ങി നോടനുബന്ധിച്ച് പ്രേംനസീർ മാധ്യമ പുരസ്കാരം ലഭിച്ചപ്രസ് ക്ലബ് പ്രസിഡന്റ്സജിത്ത് പരമേശ്വരനെ ആദരിക്കുകയും പങ്കെടുത്ത എല്ലാവർക്കും വിഷു കൈനീട്ടവും നൽകി.