പത്തനംതിട്ട : പണം വച്ച് ചീട്ടുകളിച്ചതിന് 6 അഥിതിത്തൊഴിലാളികളെ പന്തളം പോലീസ് പിടികൂടി. ചീട്ടുകളും 21,910 രൂപയും കളിക്കളത്തിൽ നിന്നും പിടിച്ചെടുത്തു. പന്തളം കടയ്ക്കാട് ഉളമയിൽ മുസ്ലിം പള്ളിക്ക് പടിഞ്ഞാറ് വശം സ്വകാര്യ വ്യക്തിയുടെ ഒഴിഞ്ഞപറമ്പിലാണ് ഇവർ പണം വച്ചുള്ള ചീട്ടുകളിയിൽ ഏർപ്പെട്ടത്. രഹസ്യവിവരത്തെതുടർന്ന് ഇന്ന് പുലർച്ചെ പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ വളഞ്ഞുപിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പശ്ചിമ ബംഗാൾ ഉത്തർ ദിനജ്പുർ ജില്ലയിൽ സോനാഡാoഗി വില്ലേജിൽ ചെക് പോസ്റ്റ് ബൈദര വീട്ടിൽ ടോഫാജ്ജൽ ഹക്ക് മകൻ മോജാഹർ അലി (23),മൊയ്‌ബൽ റഹ്മാന്റെ മകൻ രാഹുൽ റാണ (23), പശ്ചിമ ബംഗാൾ മാൾഡ ജില്ലയിൽ ഗാഗ്ജോലെ പോസ്റ്റിൽ റിയാസുൽ റഹ്മാന്റെ മകൻ സക്ലേക് മോസ്റ്റാക് (22), നൂറുൽ ചൗദരിയുടെ മകൻ മോവർജെം ചൗദരി (25), സൈദുൽ ഹുസൈന്റെ മകൻ അലി ഹുസൈൻ (24), പശ്ചിമ ബംഗാൾ ദിനജ്പുർ ജില്ലയിൽ ഹരി രാംപൂർ പോസ്റ്റിൽ കൊറഞ്ഞബരി വീട്ടിൽ സൽമാൻ മിയ മകൻ സോഹാൽ റാണ (26) എന്നിവരാണ് അറസ്റ്റിലായത്. അടൂർ ഡി വൈ എസ് പി ആർ ജയരാജിന്റെ നിർദേശപ്രകാരം, പന്തളം പോലീസ് ഇൻസ്‌പെക്ടർ എസ് ശ്രീകുമാർ, എസ് ഐമാരായ രാജേഷ്, ഗ്രീഷ്മ, എസ് സി പി ഓമാരായ രാജു, സുശീലൻ, സഞ്ചയൻ,സി പി ഓമാരായ അമീഷ്, അർജുൻ, അൻവർഷാ എന്നിവരുടെ സംഘമാണ് റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്തപ്പോൾ പണം വച്ച് ചീട്ടുകളിക്കുകയായിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.