കൊടും ചൂടിന് അല്പം ആശ്വാസകരമായി വേനല്‍ മഴ പെയ്തു .ഉച്ചയ്ക്ക് ശേഷം കലഞ്ഞൂര്‍ ,കൂടല്‍ എന്നിവിടെ ശക്തമായ മഴയും കോന്നി,പത്തനംതിട്ട എന്നീ മേഖലയില്‍ നേരിയ മഴയും പെയ്തു .
പത്തനംതിട്ട ജില്ലയില്‍ 37 ഡിഗ്രി ചൂട് രേഖപ്പെടുത്തി . ഇതിനാല്‍ മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു . കലഞ്ഞൂര്‍ മേഖലയില്‍ അര മണിക്കൂറിലേറെ ശക്തമായ മഴ രേഖപ്പെടുത്തി . റോഡില്‍ പലയിടത്തും വെള്ളം കെട്ടിക്കിടന്നു . ഓടകള്‍ പലതും അടഞ്ഞു . അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.