ലോക സഭാ തിരഞ്ഞെടുപ്പ് :തീയതികള്‍ പ്രഖ്യാപിച്ചു :പെരുമാറ്റ ചട്ടം നിലവില്‍ വന്നു :LIVE 

തിരഞ്ഞെടുപ്പ് നടത്താന്‍ പൂര്‍ണ്ണ സജ്ജമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .പെരുമാറ്റ ചട്ടം നിലവില്‍ വന്നു. 97 കോടി വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10.5 ലക്ഷം പോളിംഗ് സ്റ്റേഷനുകളുണ്ട്.മസില്‍ പവര്‍, മണി പവര്‍, തെറ്റായ പ്രചാരണങ്ങള്‍, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം എന്നിവ ഒരിക്കലും അനുവദിക്കില്ല.വോട്ടർ ഹെൽപ് ലൈൻ നമ്പർ 1950.

ഏഴ് ഘട്ടങ്ങളിലായി പൊതു തിരഞ്ഞെടുപ്പ്.ആദ്യഘട്ടം ഏപ്രിൽ 19-ന്.ജൂൺ നാലിന് വോട്ടെണ്ണൽ.ലോക സഭാ തെരഞ്ഞെടുപ്പ് തീയതി ക്രമം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രാജീവ് കുമാറാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് നടക്കും. കേരളത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.

സുരക്ഷാ ഉദ്യോഗസ്ഥരടക്കം 1.5 കോടി പോളിങ് ഉദ്യോഗസ്ഥരുണ്ട്. 55 ലക്ഷം വോട്ടിങ് മെഷീനുകളും 4 ലക്ഷം വാഹനങ്ങളും തിരഞ്ഞെടുപ്പിനൊരുങ്ങി നില്‍ക്കുന്നു. ആകെ പുരുഷ വോട്ടര്‍മാര്‍- 49.7 കോടി ആകെ സ്ത്രീവോട്ടര്‍മാര്‍- 47.1 കോടി കന്നിവോട്ടര്‍മാര്‍- 1.8 കോടി ഇത്തവണ 85 ലക്ഷം വനിതാ കന്നി വോട്ടര്‍മാരുണ്ട്.85 വയസ്സിന് മുകളിലുള്ളവര്‍ക്കും അംഗപരിമിതര്‍ക്കും വീടുകളില്‍ വെച്ച് വോട്ട് ചെയ്യാം.വ്യാജ വാര്‍ത്തകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും.സാമൂഹിക മാധ്യമങ്ങളിലെ പെരുമാറ്റങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉത്തരവാദിത്തം ഉണ്ടായിരിക്കണം.

2022-23 വര്‍ഷത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 11 സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിടിച്ചെടുത്തത് 3400 കോടി രൂപ.26 നിയമസഭാ മണ്ഡങ്ങളിൽ ഉപതിരഞ്ഞെടുപ്പ്.

ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ മേയ് 13നും അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ ഏപ്രിൽ 19നുമാണ് വോട്ടെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *