കുണ്ടറ വിളംബരത്തെ ബ്രിട്ടീഷുകാർക്കെതിരായ ഒന്നാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണം
ധീരദേശാഭിമാനി വേലുത്തമ്പി ദളവയുടെ 1809 ലെ കുണ്ടറ വിളംബരത്തെ ഒന്നാം സ്വാതന്ത്ര്യസമര വിളംബരമായി പ്രഖ്യാപിക്കണമെന്ന് ചരിത്രമീമാംസകനും സചിത്രപ്രഭാഷകനുമായ ഡോ : ജിതേഷ്ജി അഭിപ്രായപ്പെട്ടു. വേലുത്തമ്പി ദളവയുടെ 215 ആം ധീര ആത്മബലിദാന ദിനാചാരണം മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
വേലുത്തമ്പിയുടെ ഔദ്യോഗിക പടവാളും കഠാരയും തിരുവനന്തപുരത്തെ നേപ്പിയർ മ്യുസിയത്തിൽ നിന്ന് അദ്ദേഹം ജീവത്യാഗം നടത്തിയ മണ്ണടിയിലെ മ്യൂസിയത്തിലേക്ക് കൊണ്ടുവരാനും കൈമാറാനും സർക്കാരും പുരാവസ്തു വകുപ്പും സത്വരനടപടി കൈക്കൊള്ളണമെന്നും ഡോ : ജിതേഷ്ജി ആവശ്യപ്പെട്ടു.
വേലുത്തമ്പി സ്മാരക സമിതി പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷ വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ സി. കൃഷ്ണകുമാർ, മണ്ണടി രാജൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ടുമാരായ എം ആർ ജയപ്രസാദ്, എൽ ഉഷാകുമാരി, സാമൂഹ്യ പ്രവർത്തകരായ മാനപ്പള്ളി മോഹൻ, പി എൻ രാഘവൻ, സലിംബാവ, മനോജ്, സുധാ നായർ, രജ്ഞിനി, ചാന്ദ്നി ടീച്ചർ , അമ്പാടി രാധാകൃഷ്ണൻ, സി ഡി വർഗീസ്, മണ്ണടി മോഹൻ, സയ്യിദ്, നീലകണ്ഠൻ പോറ്റി, ജലാൽ, സുരേന്ദ്രൻ പിള്ള, രമേശ്, മോഹനൻ പിള്ള എന്നിവർ പ്രസംഗിച്ചു.