ലോക്‌സഭാ തെരഞ്ഞെടുപ്പ്:പരാതികള്‍ നിരീക്ഷകനെ നേരിട്ടറിയിക്കാം
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികളും ആക്ഷേപങ്ങളും പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിന്റെ ചുമതലയുള്ള പൊതു നിരീക്ഷകന്‍ അരുണ്‍കുമാര്‍ കേംഭവി ഐഎഎസിനെ നേരിട്ട് കണ്ടോ ഫോണിലൂടെയോ അറിയിക്കാം. പത്തനംതിട്ട സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ 11 വരെയാണ് നിരീക്ഷകനെ കാണാന്‍ സൗകര്യം ഒരുക്കിയിട്ടുള്ളത്. 8547167470 എന്ന ഫോണ്‍ നമ്പറിലും പരാതികള്‍ അറിയിക്കാം.
Lok Sabha Election: General Observer facilitates direct grievance reporting for citizens
Citizens may now raise their grievances and objections on matters regarding the upcoming Lok Sabha elections in the Pathanamthitta constituency to General Observer Arunkumar Kembhavi IAS. Individuals can report their issues either in person or via phone to the Observer, designated for the Pathanamthitta Lok Sabha Constituency. For those preferring face-to-face interaction, arrangements have been made at the Pathanamthitta Government Guest House, daily from 10 am to 11 am. Citizens can also lodge their complaints or raise objections via his dedicated phone number: 8547167470.
ഒരുക്കങ്ങള്‍ വിലയിരുത്തി പൊതുതെരഞ്ഞടുപ്പ് നിരീക്ഷകന്‍
ജില്ലയിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഒരുക്കങ്ങള്‍ നേരിട്ടുകണ്ട് മനസിലാക്കി പൊതുതെരഞ്ഞടുപ്പ് നിരീക്ഷകന്‍ അരുണ്‍കുമാര്‍ കേഭംവി ഐഎഎസ്. രാവിലെ 11 ന് കളക്ടറേറ്റ് സന്ദര്‍ശിച്ച അദ്ദേഹം പോളിംഗ് ഉദ്യോഗസ്ഥരുടെ രണ്ടാം റാന്‍ഡമൈസേഷന്‍ വീക്ഷിച്ചു. തുടര്‍ന്ന് വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണനുമായി അദ്ദേഹം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ പുരോഗതി സംബന്ധിച്ച് ചര്‍ച്ച നടത്തുകയും ചെയ്തു.