വടക്കേ അമേരിക്കയില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായി

വടക്കേ അമേരിക്കയില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം അവസാനിച്ചു

വടക്കേ അമേരിക്കയില്‍ സൂര്യ ഗ്രഹണം ദൃശ്യമായി . കൊളംബിയ, വെനസ്വേല, അയര്‍ലാന്‍ഡ്, പോര്‍ട്ടല്‍, ഐസ്ലാന്‍ഡ്, യു.കെ എന്നിവിടങ്ങളില്‍ ഗ്രഹണം കാണാന്‍ കഴിഞ്ഞു . ഇന്ത്യന്‍ സമയം ഏപ്രില്‍ എട്ട് രാത്രി 10.30നും ഏപ്രില്‍ 9 പുലര്‍ച്ചെ 1.30 നും ഇടയിലാണ് നാസ തത്സമയം സ്ട്രീമിങ് നടത്തിയത് . 2031 ല്‍ നടക്കുന്ന സൂര്യഗ്രഹണമാണ് ഇന്ത്യയില്‍ നിന്ന് വ്യക്തമായി കാണുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2031 മെയ് 21 ന് ആയിരിക്കും ഇത്.

ചന്ദ്രന്‍ ഭൂമിയോട് അടുക്കുകയും സൂര്യനും ഭൂമിയ്ക്കും ഇടയിലൂടെ സഞ്ചരിക്കുന്നതിനിടെ ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായി മറയ്ക്കുകയും ചെയ്യുന്ന അത്യപൂര്‍വമായ ഈ പ്രതിഭാസമാണിത്. ഇതോടെ ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ വീഴുകയും വെളിച്ചം ഇല്ലാതാവുകയും ചെയ്യും.ഓരോ വര്‍ഷവും രണ്ട് മുതല്‍ അഞ്ച് സൂര്യഗ്രഹണം വരെ നടക്കാറുണ്ട്. എന്നാല്‍ സമ്പൂര്‍ണ സൂര്യഗ്രഹണം 18 മാസത്തില്‍ ഒരിക്കലാണ് സംഭവിക്കാറ്.

Leave a Reply

Your email address will not be published. Required fields are marked *