വന നിയമങ്ങൾ പരിഷ്കരിച്ച് ആവാസ വ്യവസ്ഥ കാര്യക്ഷമമാക്കണം : വലിയ മെത്രാപ്പോലിത്താ
പത്തനംതിട്ട : വന്യമൃഗങ്ങളുടെ ആവാസവ്യവസ്ഥ കാര്യക്ഷമമാക്കുവാൻ അധികാരികൾ സ്വത്വര നടപടികൾ സ്വീകരിക്കണമെന്നും വനനിയമങ്ങൾ പരിഷ്കരിക്കുവാനും അത് നടപ്പിലാക്കുവാനും സാധിക്കണമെന്നും കുറിയാകോസ് മാർ ക്ലീമ്മീസ് വലിയ മെത്രാപ്പോലീത്താ അഭിപ്രായപ്പെട്ടു.
കേരളാ കൗൺസിൽ ഓഫ് ചർച്ചസ് കറൻ്റ് അഫേഴ്സ് കമ്മീഷൻ്റെ നേതൃത്വത്തിൽ വന്യജീവി ആക്രമങ്ങളിൽ നിന്ന് മനുഷ്യൻ്റെ ജീവനും സ്വത്തും സംരക്ഷിക്കുക, വന നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് തണ്ണിത്തോട് സംഘടിപ്പിച്ച ഏകദിന ഉപവാസത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിരന്തരമായി ജീവിതങ്ങൾ നഷ്ടപ്പെടുകയും ജീവിതം ദുസകമായും ചെയ്യുന്ന സാഹചര്യം ഗൗരവമായി അധികാരികൾ കാണണമെന്നും ശാശ്വത പരിഹാരം നിർദ്ദേശിച്ച് നിയമം നിർമ്മിക്കണമെന്നും മെത്രാപ്പോലിത്താ പറഞ്ഞു.
കെ.സി.സി പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ സിൽവാനിയോസ് എപ്പിസ്കോപ്പാ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കെ.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, കറൻ്റ് അഫേഴ്സ് കമ്മീഷൻ ചെയർമാൻ ജോജി പി. തോമസ്, സോൺ പ്രസിഡൻ്റ് റവ. ഡെയ്സൺ പി. സാമുവേൽ, സെക്രട്ടറി അനീഷ് തോമസ്, കെ.സി.സി എക്യുസ്ക്യൂട്ടീവ് സമിതിയംഗങ്ങളായ ലിനോജ് ചാക്കോ, ഫാ. ജിജോ കെ. ജോയി, ജാൻസി പീറ്റർ, ആഷി സാറാ ഉമ്മൻ, വർഷ മെറിൻ വർഗീസ്, സോൺ പ്രസിഡൻ്റ് ഫാ. പി.വൈ ജസ്സൻ, ഫാ. ജോബിൻ ശങ്കരത്തിൽ, ഫാ. അജി തോമസ് ഫിലിപ്പ്, ഫാ. ഒ.എം ശമുവേൽ, റവ. അജു പി. ജോൺ, റവ. സജു തോമസ്, റവ. ഷാജി കെ. ജോർജ്, ഫാ. കോശി വി. വർഗീസ്, ഫാ. ജോസഫ് നെടുമ്പന്നാൽ, ജെസ്സി വർഗീസ്, ജോബി ബെന്നി, രഞ്ചു എം. ജെ, അനൂപ് തോമസ്, കുര്യൻ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. ഏകദിന ഉപവാസ സമര പന്തലിൽ പത്തനംതിട്ട പാർലമെന്റ് ഇടതു മുന്നണി സ്ഥാനാർഥി ഡോ. ടി. എം തോമസ് ഐസക്, ജനീഷ് കുമാർ എം.എൽ.എ എന്നിവർ എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ച് പിൻതുണ അറിയിച്ചു.