ഒമാനില്‍ കനത്ത മഴ: 12 മരണം; മരിച്ചവരില്‍ പത്തനംതിട്ട സ്വദേശിയും
ഒമാനില്‍ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും മലയാളിയടക്കം 12 പേർ മരിച്ചു. പത്തനംതിട്ട അടൂര്‍ കടമ്പനാട് സ്വദേശി സുനിൽകുമാർ (55) ആണ് മരണപ്പെട്ടത് . സൗത്ത് ഷർക്കിയയിൽ മതിൽ ഇടിഞ്ഞു വീണാണ് സുനിൽകുമാർ മരിച്ചത്.
കാണാതായ മൂന്ന് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാതായ അഞ്ചു പേര്‍ക്കായി തെരച്ചില്‍ തുടരുന്നു.മസ്കറ്റ്, തെക്ക്- വടക്ക് ശർഖിയ, ദാഖിലിയ, ദാഹിറ ഗവർണറേറ്റുകളിലെല്ലാം മഴയും വെള്ളപ്പൊക്കവും ഉണ്ട് എന്നാണ് റിപ്പോര്‍ട്ട് .