അതിരാത്രം എന്നാലെന്ത്… ? ഏപ്രിൽ 21 മുതൽ മെയ് 1 വരെ കോന്നിയില്‍ അതിരാത്രം
അതിരാത്രം ഒരു വിശിഷ്ട യാഗമാണ്. രാത്രികളെയും അതിജീവിച്ചു (രാത്രിയും പകലും) നടക്കുന്ന യാഗമാണ് അതിരാത്രം. ഉത്തമമായ യാഗങ്ങളിലൊന്നാണ് ഇത്. സാധാരണ യാഗങ്ങളെ അപേക്ഷിച്ചു അതിരാത്രം നടത്തുന്നതിനുള്ള ചിലവുകൾ ഭീമമാണ്.
അതിരാത്രത്തിൽ 4 സ്തുതി ശാസ്ത്രങ്ങൾ (വേദ മന്ത്രങ്ങൾ) 3 ചുറ്റായി 12 പ്രാവശ്യം ഉരുവിട്ട് മന്ത്രിക്കുകയും ഹവിസ്സുകൾ അർപ്പിക്കുകയും ചെയ്യുന്നു. 1000 ഋതുക്കൾ വരുമിത്. സൂര്യോദയത്തിനു മുൻപ് ഇത് അവസാനിച്ചാൽ സൂര്യോദയം വരെ ഇതാവർത്തിച്ചു കൊണ്ടിരിക്കണം. പറവകളുടെ ശബ്ദം കേൾക്കെ ഇവ ഉച്ചരിക്കണം. സൂര്യൻ ഉദിച്ചു കഴിഞ്ഞേ അവസാനത്തെ ശ്രുതി ജപിക്കാൻ പാടുള്ളൂ.
അതിരാത്രം ആരംഭിക്കുന്നത് സോമയാഗത്തിലാണ്. ആദ്യ 6 ദിവസവും സോമയാഗം തന്നെ നടത്തണം. കോന്നി ഇളകൊള്ളൂർ ശ്രീ മഹാദാവർ ക്ഷേത്രത്തിൽ 2015 ൽ സോമയാഗം നടത്തിയിരുന്നു. ആയതിനാൽ അതിരാത്രം എന്നാലെന്ത്?
അതിരാത്രം ഒരു വിശിഷ്ട യാഗമാണ്. രാത്രികളെയും അതിജീവിച്ചു (രാത്രിയും പകലും) നടക്കുന്ന യാഗമാണ് അതിരാത്രം. ഉത്തമമായ യാഗങ്ങളിലൊന്നാണ് ഇത്. സാധാരണ യാഗങ്ങളെ അപേക്ഷിച്ചു അതിരാത്രം നടത്തുന്നതിനുള്ള ചിലവുകൾ ഭീമമാണ്.
അതിരാത്രത്തിൽ 4 സ്തുതി ശാസ്ത്രങ്ങൾ (വേദ മന്ത്രങ്ങൾ) 3 ചുറ്റായി 12 പ്രാവശ്യം ഉരുവിട്ട് മന്ത്രിക്കുകയും ഹവിസ്സുകൾ അർപ്പിക്കുകയും ചെയ്യുന്നു. 1000 ഋതുക്കൾ വരുമിത്. സൂര്യോദയത്തിനു മുൻപ് ഇത് അവസാനിച്ചാൽ സൂര്യോദയം വരെ ഇതാവർത്തിച്ചു കൊണ്ടിരിക്കണം. പറവകളുടെ ശബ്ദം കേൾക്കെ ഇവ ഉച്ചരിക്കണം. സൂര്യൻ ഉദിച്ചു കഴിഞ്ഞേ അവസാനത്തെ ശ്രുതി ജപിക്കാൻ പാടുള്ളൂ.
അതിരാത്രം ആരംഭിക്കുന്നത് സോമയാഗത്തിലാണ്. ആദ്യ 6 ദിവസവും സോമയാഗം തന്നെ നടത്തണം. കോന്നി ഇളകൊള്ളൂർ ശ്രീ മഹാദാവർ ക്ഷേത്രത്തിൽ 2015 ൽ സോമയാഗം നടത്തിയിരുന്നു. ആയതിനാൽ ഏപ്രിൽ 21 മുതൽ മെയ് 1 വരെ നടക്കുന്ന ഇളകൊള്ളൂർ അതിരാത്രം കേരളത്തിൽ നടന്നതിൽ ഏറ്റവും വിശിഷ്ടമായതാണ്. രണ്ടു സോമയാഗങ്ങൾക്കു ശേഷമാണ് അതിരാത്രം നടത്തുന്നത് എന്നത് വളരെ പ്രധാനമായി ഭക്തർ മനസ്സിലാക്കേണ്ടതാണ്. സോമരസം, വപ, നെയ്യ് തുടങ്ങിയ വിശിഷ്ട ഭോജ്യങ്ങൾ അഗ്നിയിൽ മന്ത്രനിബദ്ധമായി അർപ്പിക്കുകയും, അഗ്നി അവയെ ദേവന്മാർക്കെത്തിച്ചു കൊടുക്കുകയും സംതൃപ്തരായ ദേവന്മാർ (ഇന്ദ്രൻ, അഗ്നി, വരുണൻ, വായു മരുത്തുക്കൾ തുടങ്ങി മിന്നൽ, ഇടി, മഴ, നദികൾ, കാടുകൾ, സമുദ്രം, ഗ്രഹങ്ങൾ ഉളപ്പടെയാണ് ദേവതകൾ) അന്തരീക്ഷത്തെ ശുദ്ധി വരുത്തി, അന്തരീക്ഷത്തിന്റെ താളം കണ്ടെത്തി മഴ പെയ്യിപ്പിച്ചു പഞ്ചഭൂതാതികളെ പുഴ്ത്തിപ്പെടുത്തുകയും ചെയ്യും എന്നതാണ് യാഗ ഫലം. യാഗാവസാനം പെയ്യുന്ന മഴ ഇതിന്റെ പ്രകൃതി സൂചനയാണ്. യാഗാദികൾക്കു ശേഷം അന്തരീക്ഷം പരിപൂർണമായി ശുദ്ധിപ്പെടുന്നു എന്ന നിരവധി വിദേശ ശാസ്ത്ര സർവ്വകലാ ശാലകളുടെ പഠനങ്ങളും നടന്നിട്ടുണ്ട്.
യാഗത്തിൽ മനുഷ്യർ മാത്രമല്ല സർവ്വ ചരാചരങ്ങളും പങ്കെടുക്കുന്നു എന്നതാണ് സത്യം, പറവകൾ അവരുടെ നിലയിൽ യാഗത്തിൽ പങ്കെടുക്കുന്നു. യാഗ മന്ത്രോച്ചാരണങ്ങൾ മൃഗങ്ങളും ശ്രവിക്കുന്നുണ്ട്. യാഗ സമയത്തു സസ്യങ്ങൾ ഉൾപ്പടെയുള്ള ജീവജാലങ്ങളിലും പ്രകൃതിയിലും സാരമായ വ്യതിയാനങ്ങൾ കാണുന്നു എന്ന് നിരീക്ഷിക്കാവുന്നതാണ്. ആയതിനാൽ കഴിയുന്ന മുഴുവൻ ഭക്തരും അതിരാത്രത്തിൽ പങ്കെടുത്തു വിശേഷ പുണ്യം നേടണം. യാഗത്തിൽ പങ്കെടുക്കുന്നത് തന്നെ മോക്ഷപ്രാപ്തിക്കുതകും എന്നാണു സങ്കൽപം. യാഗത്തിൽ ചെയ്യുന്ന പൂജകൾക്കും പ്രത്യേകതകൾ ഉണ്ട്. യാഗാർച്ചന സാധാരണയായി ചെയ്യാവുന്ന പൂജയാണ്. കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിവയാണ് പ്രധാന വഴിപാടുകൾ. സാമ്പത്തിക, ആരോഗ്യം, മാനസിക പുഷ്ടിയാണ് വഴിപാടുകളുടെ ഫലം. നടക്കുന്ന ഇളകൊള്ളൂർ അതിരാത്രം കേരളത്തിൽ നടന്നതിൽ ഏറ്റവും വിശിഷ്ടമായതാണ്.
രണ്ടു സോമയാഗങ്ങൾക്കു ശേഷമാണ് അതിരാത്രം നടത്തുന്നത് എന്നത് വളരെ പ്രധാനമായി ഭക്തർ മനസ്സിലാക്കേണ്ടതാണ്. സോമരസം, വപ, നെയ്യ് തുടങ്ങിയ വിശിഷ്ട ഭോജ്യങ്ങൾ അഗ്നിയിൽ മന്ത്രനിബദ്ധമായി അർപ്പിക്കുകയും, അഗ്നി അവയെ ദേവന്മാർക്കെത്തിച്ചു കൊടുക്കുകയും സംതൃപ്തരായ ദേവന്മാർ (ഇന്ദ്രൻ, അഗ്നി, വരുണൻ, വായു മരുത്തുക്കൾ തുടങ്ങി മിന്നൽ, ഇടി, മഴ, നദികൾ, കാടുകൾ, സമുദ്രം, ഗ്രഹങ്ങൾ ഉളപ്പടെയാണ് ദേവതകൾ) അന്തരീക്ഷത്തെ ശുദ്ധി വരുത്തി, അന്തരീക്ഷത്തിന്റെ താളം കണ്ടെത്തി മഴ പെയ്യിപ്പിച്ചു പഞ്ചഭൂതാതികളെ പുഴ്ത്തിപ്പെടുത്തുകയും ചെയ്യും എന്നതാണ് യാഗ ഫലം. യാഗാവസാനം പെയ്യുന്ന മഴ ഇതിന്റെ പ്രകൃതി സൂചനയാണ്. യാഗാദികൾക്കു ശേഷം അന്തരീക്ഷം പരിപൂർണമായി ശുദ്ധിപ്പെടുന്നു എന്ന നിരവധി വിദേശ ശാസ്ത്ര സർവ്വകലാ ശാലകളുടെ പഠനങ്ങളും നടന്നിട്ടുണ്ട്.
യാഗത്തിൽ മനുഷ്യർ മാത്രമല്ല സർവ്വ ചരാചരങ്ങളും പങ്കെടുക്കുന്നു എന്നതാണ് സത്യം, പറവകൾ അവരുടെ നിലയിൽ യാഗത്തിൽ പങ്കെടുക്കുന്നു. യാഗ മന്ത്രോച്ചാരണങ്ങൾ മൃഗങ്ങളും ശ്രവിക്കുന്നുണ്ട്. യാഗ സമയത്തു സസ്യങ്ങൾ ഉൾപ്പടെയുള്ള ജീവജാലങ്ങളിലും പ്രകൃതിയിലും സാരമായ വ്യതിയാനങ്ങൾ കാണുന്നു എന്ന് നിരീക്ഷിക്കാവുന്നതാണ്. ആയതിനാൽ കഴിയുന്ന മുഴുവൻ ഭക്തരും അതിരാത്രത്തിൽ പങ്കെടുത്തു വിശേഷ പുണ്യം നേടണം. യാഗത്തിൽ പങ്കെടുക്കുന്നത് തന്നെ മോക്ഷപ്രാപ്തിക്കുതകും എന്നാണു സങ്കൽപം. യാഗത്തിൽ ചെയ്യുന്ന പൂജകൾക്കും പ്രത്യേകതകൾ ഉണ്ട്. യാഗാർച്ചന സാധാരണയായി ചെയ്യാവുന്ന പൂജയാണ്. കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിവയാണ് പ്രധാന വഴിപാടുകൾ. സാമ്പത്തിക, ആരോഗ്യം, മാനസിക പുഷ്ടിയാണ് വഴിപാടുകളുടെ ഫലം.