കോന്നി അതിരാത്രം: വിശേഷങ്ങള്‍ ( 25/04/2024 )

ഇളകൊള്ളൂർ അതിരാത്രം: ദ്വിദീയ ചയനം പൂർത്തിയാക്കി

കോന്നി: ഇളകൊള്ളൂർ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്നലെ (25- 4 -2024) ദ്വിദീയ ചയനം പൂർത്തിയാക്കി. സോര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിച്ചു. യജമാന പത്നിയും സഹായിയും യാഗ കുണ്ഡത്തിന് പ്രദക്ഷിണം വച്ചു. വൈകിട്ട് 4 മണിയോടെ ഹോമാദികൾ പുനരാരംഭിച്ച് പ്രവർഗ്യോപാസത് ക്രിയകൾ തുടർന്നു രണ്ടാം ചിതി ചയനം പൂർത്തിയാക്കി. വൈകിട്ട് 6 .30 നു ശേഷം പ്രധാന ആചാര്യന്റെ യാഗ ജ്ഞാന പ്രഭാഷണം നടന്നു. തുടർന്നു യാഗ സമർപ്പണവും പൂർത്തിയാക്കി. വൈകിട്ട് 7 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചർ പ്രഭാഷണം നടത്തി. സനാധന ധർമത്തിൽ വിഭജനത്തിൻ്റെ വേരുകളില്ലെന്ന് കെ പി ശശികല ടീച്ചർ പറഞ്ഞു. അറിവിനും കഴിവിനും അനുസരിച്ച് ജീവിത ക്രമത്തെ നിജപ്പെടുത്തി കർമ ശക്തി വർദ്ധിപ്പിക്കുന്ന പദ്ധതി ആയിരുന്നു വർണാശ്രമ ധർമം. ബ്രഹ്മചര്യത്തിൽ തുടങ്ങുന്ന ആശ്രമ ധർമങ്ങൾ ഹിന്ദു ജീവത ചര്യയുടെ നെടും തുണുകളാണെന്നും അവർ പറഞ്ഞു. 8.30 മുതൽ കുമാരി ഗംഗ ശശിധരൻ നയിച്ച വയലിൽ സംഗീത വിരുന്നു അരങ്ങേറി.

ഇന്ന് സൂര്യോദയത്തിനു മുൻപ് തന്നെ യാഗം ആരംഭിക്കും. യാഗം അതിന്റെ ഉച്ചസ്ഥായിലേക്കു കടക്കുന്നതിനുള്ള ദീക്ഷകളും, ഋത്വിക് – യജമാന ആചാര്യ വരണങ്ങളും, അഗ്നിജ്വലനവും, അനുബന്ധ ഹോമങ്ങളും എല്ലാം ആചാരവിധിപ്രകാരം നടന്നു കഴിഞ്ഞിരിക്കുകയാണ്. ഇന്നുമുതൽ നടക്കുന്ന എല്ലാ പൂജകളും ഹോമങ്ങളും യാഗത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. സാധാരണയായി നടക്കാറുള്ള പ്രവർഗ്യോപാസത് ഇന്നുമുതൽ പൂർണ തോതിലേക്കു ഉയരും. സുബ്രമണ്യ ആഹ്വാനം, തൃദീയ ചിതി ചയനം എന്നിവ യാണ് സാധാരണ ക്രിയകൾ. അതിനു പുറമെ ധാരാളം ഹോമങ്ങളും പൂജകളും നടക്കും. വൈകിട്ട് 6.30 ന് യാഗശാലയിൽ ഡോക്ടർ ഗണേഷ് ജോഗ്ലേക്കറിന്റെ യാഗ ജ്ഞാന പ്രഭാഷണം യാഗ ശാലയിൽ നടക്കും. 7 .30 മണി മുതൽ അരവിന്ദ് എസ് തോട്ടക്കാട്ട് നടത്തുന്ന സംഗീത സദസ്സ് സാംസകാരിക വേദിയിൽ ആരംഭിക്കും.

നിലവിൽ സോമ പൂജയാണ് യാഗ ശാലയിൽ നടക്കുന്നത്. സോമപൂജകളിൽ വഴിപാടായി ഭക്തർക്ക് പങ്കെടുക്കാം. അഭിവൃദ്ധി, മന സ്ഥിരത, ഐശ്വര്യം എന്നിവ ലഭിക്കുന്നതിന് വേണ്ടിയാണ് ഭക്തർ സോമപൂജ ചെയ്യുന്നത്. ഇത് കുടുംബ പൂജയായും വ്യക്തി പൂജയായും ചെയ്യുന്നു. ഇതിനു പുറമെ യാഗാർച്ചന, കളത്ര മന്ത്രാർച്ചന, പ്രവർഗ്യം, സൗമ്യം, ഏകദിന യാഗം, ത്രിദിന യാഗം, പഞ്ച ദിന യാഗം, സപ്ത ദിന യാഗം, സമ്പൂർണ യാഗം എന്നിങ്ങനെയും ഭക്തർക്ക് പൂജകൾ ചെയ്യാം. വിഷ്ണു മോഹൻ, അനീഷ് വാസുദേവൻ പോറ്റി, പി ആർ മുരളീധരൻ നായർ, കെ സി പ്രദീപ് കുമാർ, ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ, ബബിലു ശങ്കർ, വി പി അഭിജിത്ത്, വി പി ഹരികുമാർ, രാജേഷ് മൂരിപ്പാറ, പ്രദീപ് ആലംതുരുത്തി, ശ്രീകുമാർ, ഗിരീഷ് ഗോപി തുടങ്ങിയവരാണ് അതിരാത്രത്തിനു നേതൃത്വം വഹിക്കുന്നത്. അതിരാത്രം മെയ് 1 നു അവസാനിക്കും.

Leave a Reply

Your email address will not be published. Required fields are marked *