മോക്പോൾ നടന്നു : ഏഴോടെ വോട്ടെടുപ്പ് തുടങ്ങി
20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് കേരളത്തില്‍ ജനവിധി കാക്കുന്നത് . രാവിലെ ആറിന് പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിൽ മോക്പോൾ നടന്നു . ഏഴോടെ വോട്ടെടുപ്പ് തുടങ്ങി.മിക്ക ബൂത്തിലും നീണ്ട ക്യൂ അനുഭവപ്പെട്ടു . ഇഷ്ട സ്ഥാനാര്‍ഥിയ്ക്ക് വോട്ട് ചെയ്തു സന്തോഷത്തോടെ വോട്ടര്‍മാര്‍ മടങ്ങി .
മിക്കവരുടെയും മുഖത്ത് ശുഭ പ്രതീക്ഷ . 20 മണ്ഡലങ്ങളിലും രാവിലെ തന്നെ പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ കൂട്ടമായെത്തി.ചില ബൂത്തുകളില്‍ വോട്ടിങ് യന്ത്രം പണിമുടക്കിയെങ്കിലും പുതിയത് എത്തിച്ച് വോട്ടിങ് ആരംഭിക്കാന്‍ കഴിഞ്ഞു . സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി .2,77,49,159 വോട്ടർമാരാണ് വിധിയെഴുതുന്നത് . 30,238 -വോട്ടിങ് യന്ത്രങ്ങൾ, 30,238 – ബാലറ്റ് യൂണിറ്റുകൾ, 30,238 – കൺട്രോൾ യൂണിറ്റ്, 32,698 – വി.വി. പാറ്റുകളാണ് വോട്ടെടുപ്പിനായി ഉള്ളത് . 88 ലോക്സഭാ മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്.കേരളം (20), കർണാടക (14), രാജസ്ഥാൻ (13), മഹാരാഷ്ട്ര (8), ഉത്തർപ്രദേശ് (8), മധ്യപ്രദേശ് (7), അസം (5), ബിഹാർ (5), ഛത്തീസ്ഗഢ് (3), പശ്ചിമ ബംഗാൾ (3),മണിപ്പൂർ, ത്രിപുര, ജമ്മു ആൻഡ് കശ്മീർ(ഓരോ സീറ്റു വീതം) എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്.