കോന്നി ഗാന്ധിഭവനിൽ നിന്നുള്ള അറിയിപ്പ് ( 27/04/2024 )

 

കോന്നി ഗാന്ധിഭവനിൽ നടന്നുവരുന്ന സ്നേഹപ്രയാണത്തിന്‍റെ 460-ാം ദിവസമായ തിങ്കളാഴ്ച രാവിലെ 11 മണി മുതൽ കോന്നി സ്വരലയ മ്യൂസിക് സ്ക്കൂൾ അവതരിപ്പിക്കുന്ന സംഗീതാർച്ചന ഉണ്ടായിരിക്കുന്നതാണ്. പരിപാടിയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാവുന്നതാണ് എന്ന് കേന്ദ്രം ഡയറക്ടർ അറിയിച്ചു.

കൊല്ലം ജില്ലയിലെ പത്തനാപുരംആസ്ഥാനമാക്കി 2005 മുതൽക്ക് ജീവകാരുണ്യപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നപ്രസ്ഥാനമാണ് ഗാന്ധിഭവൻ.ഇതിന്‍റെ പ്രധാന ശാഖ കോന്നിയില്‍ പ്രവര്‍ത്തിച്ചു വരുന്നു . സമൂഹ നന്മ ലക്ഷ്യം വച്ചുകൊണ്ടുള്ള വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്ഥാപനമാണ്‌ .

ശൈശവപ്രായം മുതൽ വൃദ്ധവയോധികർവരെ ആയിരക്കണക്കിന് ആളുകള്‍ ഇവിടെ അന്തേവാസികളായിട്ടുണ്ട്. കേരളത്തിൽ ഒരു കൂരയ്ക്ക് കീഴിൽ ഏറ്റവും അധികം അന്തേവാസികളുള്ള ജീവകാരുണ്യ സ്ഥാപനം ഇതാണെന്ന് കരുതപ്പെടുന്നു.

ഡോ. പുനലൂർ സോമരാജൻ എന്ന വ്യക്തിയുടെ ജീവകാരുണ്യ ചിന്തയില്‍ നിന്നാണ് ഗാന്ധിഭവന്‍ എന്ന മഹാപ്രസ്ഥാനം നാമ്പെടുത്തത്.ഒരു അഭയകേന്ദ്രം എന്നതിനുപരി അംഗന്‍വാടി മുതല്‍ ബിരുദതലംവരെയുള്ള കുട്ടികളെ പഠിപ്പിക്കുകയും, വിവിധ കൈത്തൊഴിലുകള്‍ പരിശീലിപ്പിക്കുകയും ചെയ്യുന്ന ഗാന്ധിഭവന്‍ നിസ്വാര്‍ത്ഥ സേവനത്തിന്‍റെ മഹാമാതൃകയായി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. കോന്നി എലിയറക്കല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു വരുന്ന ഗാന്ധി ഭവന്‍ ദേവലോകത്തിന്‍റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നു വരുന്നു .

Leave a Reply

Your email address will not be published. Required fields are marked *