കോന്നി സോമയാഗം വിശേഷങ്ങള്‍ ( 30/04/2024 )

യജ്‌ഞം ആരംഭിക്കുകയല്ല തുടങ്ങുകയാണ്: ഡോക്ടർ ഗണേഷ് ജോഗലേക്കർ

കോന്നി: ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ നടന്നു വരുന്ന അതിരാത്രം ഇന്ന് അവസാനിക്കുകയല്ല ആരംഭിക്കുകയാണ് ചെയ്യുന്നതെന്ന് യാഗത്തിന്‍റെ മുഖ്യ ആചാര്യൻ (അധര്യു) ഡോക്ടർ ഗണേഷ് ജോഗലേക്കർ. അതിരാത്ര സമാപന സമ്മേളനം ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തതിന് ശേഷം സംസംരിക്കുകായായിരുന്നു അദ്ദേഹം.

മനുഷ്യന്‍റെ യജ്ഞ കർമ്മങ്ങൾ ഒരിടക്കാലത്തേക്ക് തീർന്നു എന്നത് ശരിയാണ്. പക്ഷെ അതേറ്റുവാങ്ങി ഇനി നീണ്ട നാൾ ദേവതകൾ അവരുടെ യജ്ഞം തുടരും. നേരത്തെ സോമയാഗം നടന്ന മണ്ണാണിത്. യാഗത്തിൽ പങ്കെടുത്ത എല്ലാവരെയും ദേവതകൾ അനുഗ്രഹിക്കും. സമർപ്പിക്കലാണ് യജ്ഞമെന്നും യജ്ഞത്തെ നമ്മൾ സംരക്ഷിച്ചാൽ യജ്ഞം നമ്മളെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഋക്യജുസാമാഥർവ്വങ്ങളിലെ ആയിരക്കണക്കിന് മന്ത്രങ്ങൾ താളാത്മകമായി ചൊല്ലുന്ന അർത്ഥം മനസ്സിലാകില്ലെങ്കിലും അതു കേൾക്കുന്നത് പുണ്യമാണ്. ഇതൊക്കെയാണ് സനാധന ധർമം. ഇത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സമാപന സമ്മേളനത്തിൽ ശാന്താനന്ദമഠം ഋഷിജ്ഞാനസാധനാലയം സ്വാമിനി ദേവി ജ്ഞാനാഭിഷ്‌ഠാനന്ദഗിരി അധ്യക്ഷയാമായിരുന്നു. കോന്നി എം എൽ എ അഡ്വ: കെ യു ജെനീഷ് കുമാർ, ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ,ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി, മാളികപ്പുറം സിനിമാ ഫെയിം ദേവനന്ദ, എൻ എസ് എസ്സ് പത്തനംതിട്ട താലൂക്ക് പ്രസിഡണ്ട് ഹരിദാസ് ഇടത്തിട്ട, എസ് എൻ ഡി പി പത്തനംതിട്ട യൂണിയൻ പ്രസിഡണ്ട് കെ പദ്മകുമാർ, സിദ്ധനർ സർവ്വീസ് സൊസൈറ്റി ഡയറക്ടർ ബോർഡ് മെമ്പർ സി വി ശാന്തകുമാർ, സംഹിത ഫൗണ്ടേഷൻ ചെയർമാൻ വിഷ്ണു മോഹൻ, രക്ഷാധികാരി അനീഷ് വാസുദേവൻ പോറ്റി, പി ആർ മുരളീധരൻ നായർ, ആർ അനിൽ രാജ്, അഭിലാഷ് അയോദ്ധ്യ, വി പി ഹരികുമാർ, പ്രദീപ് ആലംതുരുത്തി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *